മലപ്പുറത്ത് നിയന്ത്രണം വിട്ട വാൻ വീടിന്റെ ഗേറ്റ് തകര്‍ത്ത് ഇടിച്ചുകയറി; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറത്ത് നിയന്ത്രണം വിട്ട വാൻ വീടിന്റെ ഗേറ്റ് തകര്‍ത്ത് ഇടിച്ചുകയറി; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Mar 30, 2025 08:12 PM | By Susmitha Surendran

മലപ്പുറം : (truevisionnews.com)  മലപ്പുറം വണ്ടൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതിലും ഗേറ്റും തകർത്ത് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. വീടിന്റെ ​ഗേറ്റിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വാഹനം വരുന്നതുകണ്ട് ഓടിമാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

ഇന്ന് രാവിലെ 10 മണിയോടെ വാണിയമ്പലം വൈക്കോലങ്ങാടി പൂനാരി സുഹറയുടെ വീട്ടിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ ഗേറ്റിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മറ്റ് രണ്ട് കുട്ടികൾ വീടിന്റെ സിറ്റൗട്ടിലിരിക്കുകയായിരുന്നു.

വാൻ നിയന്ത്രണം തെറ്റി വരുന്നതുകണ്ട് ഗേറ്റിന് സമീപമുണ്ടായിരുന്ന കുട്ടികൾ ഓടി മാറി. തൊട്ടുപിന്നാലെ ഗേറ്റ് തകത്ത് വാൻ വീട്ടുമുറ്റത്തേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. സിറ്റൗട്ടിലിരുന്ന കുട്ടികൾ പേടിച്ച് വീടിനകത്തേയ്ക്ക് ഓടിക്കയറി.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാനിലുണ്ടായിരുന്നവർക്കുൾപ്പെടെ ആർക്കും പരിക്കില്ല. വാഹനം ഭാഗികമായി തകർന്നു.

#Out #of #control #van #crashes #house #gate #Malappuram #children #barely #escape

Next TV

Related Stories
 'ലഹരിവില്‍പ്പനയ്ക്ക് എന്നെ മറയാക്കി, പുറത്തേക്ക് പോവുമ്പോള്‍ എന്നേയും ഒപ്പം കൂട്ടുമായിരുന്നു'; വെളിപ്പെടുത്തലുമായി യുവതി

Apr 1, 2025 08:20 PM

'ലഹരിവില്‍പ്പനയ്ക്ക് എന്നെ മറയാക്കി, പുറത്തേക്ക് പോവുമ്പോള്‍ എന്നേയും ഒപ്പം കൂട്ടുമായിരുന്നു'; വെളിപ്പെടുത്തലുമായി യുവതി

പോലീസ് പിടിയിലാകാതിരിക്കാന്‍ ലഹരിവില്‍പ്പന നടത്തുന്ന സ്ഥലത്തേക്ക് തന്നേയും കൂട്ടിയാണ് ഷിജാസ് പോയിരുന്നതെന്നാണ് യുവതിയുടെ...

Read More >>
കോഴിക്കോട് വടകരയിൽ ബസിൽ മാഹി മദ്യം കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

Apr 1, 2025 08:11 PM

കോഴിക്കോട് വടകരയിൽ ബസിൽ മാഹി മദ്യം കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ ഗ്രേഡ് ജയപ്രസാദ് സി കെയുടെ നേതൃത്വത്തിലാണ് വാഹന പരിശോധന...

Read More >>
നാദാപുരത്തെ സ്ഫോടനം; പടക്ക ശേഖരം മാറ്റി തെളിവ് നശിപ്പിച്ചതായി പൊലീസ്; രക്ഷപ്പെട്ട രണ്ടുപേർക്കായി തെരച്ചില്‍ ഊർജിതം

Apr 1, 2025 08:08 PM

നാദാപുരത്തെ സ്ഫോടനം; പടക്ക ശേഖരം മാറ്റി തെളിവ് നശിപ്പിച്ചതായി പൊലീസ്; രക്ഷപ്പെട്ട രണ്ടുപേർക്കായി തെരച്ചില്‍ ഊർജിതം

പരിക്കേറ്റവരെ കൂടാതെ രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു ....

Read More >>
കേരളത്തിന് ആശ്വാസമായി വേനൽ മഴ; വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത 6 ജില്ലകളിൽ

Apr 1, 2025 08:04 PM

കേരളത്തിന് ആശ്വാസമായി വേനൽ മഴ; വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത 6 ജില്ലകളിൽ

മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നാണ്...

Read More >>
പൊതുസ്ഥലത്ത് പടക്കംപൊട്ടിച്ച് പെരുന്നാൾ ആഘോഷം; നാദാപുരത്ത് മൂന്ന് പേർ കസ്റ്റഡിയിൽ

Apr 1, 2025 07:41 PM

പൊതുസ്ഥലത്ത് പടക്കംപൊട്ടിച്ച് പെരുന്നാൾ ആഘോഷം; നാദാപുരത്ത് മൂന്ന് പേർ കസ്റ്റഡിയിൽ

തിരക്കേറിയ കല്ലാച്ചി-നാദാപുരം റോഡിൽവെച്ച് പടക്കംപൊട്ടിച്ചതുമൂലം ഏറെസമയം ഗതാഗതം...

Read More >>
Top Stories