ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ; തെളിവായി ഫിംഗർ പ്രിന്റ്

ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ; തെളിവായി ഫിംഗർ പ്രിന്റ്
Mar 30, 2025 08:04 PM | By VIPIN P V

തൃശൂർ: (www.truevisionnews.com) കേച്ചേരി പെരുമണ്ണ് പിഷാരിക്കൽ ശ്രീ കാർത്ത്യായനി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. പ്രതിയുമായി ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി.

ആലുവയിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശി വലിയപറമ്പിൽ വീട്ടിൽ വിബിനാണ്(24) പിടിയിലായത്. വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫിംഗർ പ്രിന്റ് വ്യക്തമായി തെളിഞ്ഞിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റൊരു കേസിൽ പെട്ട പ്രതി ആലുവ പോലീസിന്റെ പിടിയിലായത്. തുടർന്നാണ് പ്രതിയെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

അഡീഷണൽ ഇൻസ്പെക്ടർ പോളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ക്ഷേത്രത്തിൽ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

#Suspect #arrested #breaking #temple #treasury #stealing #fingerprints #evidence

Next TV

Related Stories
കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

May 12, 2025 10:53 PM

കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന്...

Read More >>
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories

Entertainment News