കോഴിക്കോട് കോവൂര്‍ ഫുഡ് സ്ട്രീറ്റിലെ കടകൾ രാത്രി 11 മണിക്ക് അടയ്ക്കണം; തീരുമാനം സർവകക്ഷിയോഗത്തിൽ

കോഴിക്കോട് കോവൂര്‍ ഫുഡ് സ്ട്രീറ്റിലെ കടകൾ രാത്രി 11 മണിക്ക് അടയ്ക്കണം; തീരുമാനം സർവകക്ഷിയോഗത്തിൽ
Mar 29, 2025 02:21 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) കോഴിക്കോട് കോവൂർ ഇരിങ്ങാടൻ പള്ളി റോഡിലെ ഫുഡ് സ്ട്രീറ്റിന്റെ പ്രവർത്തിസമയം രാത്രി 11 മണി വരെയാക്കി കുറച്ചു. ഒരു മാസത്തേക്ക് ആണ് നിയന്ത്രണം. സർവകക്ഷിയോഗത്തിലാണ് തീരുമാനം.

രാത്രി 10.30ന് വ്യാപാരം അവസാനിപ്പിക്കാനും 11 മണിക്ക് കടകൾ അടയ്ക്കാനും തീരുമാനം. റോഡരികിലെ പാർക്കിങ് പൂർണമായും നിരോധിച്ചു. സിസിടിവികൾ സ്ഥാപിക്കുകയും സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ചെയ്യും.

ഒരു മാസത്തിനുശേഷം സബ് കമ്മിറ്റി കൂടി വിഷയം പരിശോധിക്കും. കോവൂർ- ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിലെ രാത്രികാല കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചതോടെയാണ് പൊലീസ് സർവകക്ഷി യോഗം വിളിച്ചത്.

മെഡിക്കൽ കോളജ് എസിപിയുടെ നേതൃത്വത്തിലായിരുന്നു യോഗം. തർക്കം തുടങ്ങി അഞ്ചാം ദിവസമാണ് പൊലീസ് സർവകക്ഷിയോഗം വിളിക്കുന്നത്. ഇന്നലെ രാത്രി ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനു പിന്നാലെ പ്രവർത്തകർ കടകൾ അടിച്ചു തകർത്തിരുന്നു.

കച്ചവടക്കാർ തങ്ങളുടെ പ്രവർത്തകനെ മർദിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധത്തിനൊടുവിലാണ് കടകൾ അടിച്ചു തകർത്തത്. രാത്രി ഒമ്പതോടെ പ്രതിഷേധവുമായി രംഗത്തെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ കട അടിച്ചുതകർക്കുകയായിരുന്നു.

കടയിലെ ഭൂരിഭാഗം സാധനങ്ങളും ഇവർ നശിപ്പിച്ചു. പൊലീസ് സാന്നിധ്യത്തിലായിരുന്നു അക്രമം. കടകൾ രാത്രി തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ഇതുവരെ പൊലീസ് യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞദിവസങ്ങളിൽ ഒരു വിഭാ​ഗം നാട്ടുകാരും പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. കടകളിലെത്തുന്നവർ ലഹരിയുപയോഗിച്ച് സമീപത്തെ വീട്ടുകാരെ ശല്യപ്പെടുത്തുന്നു എന്നാണ് നാട്ടുകാരുടെ പരാതി.

പ്രദേശത്ത് പൊലീസ് നിരീക്ഷണമില്ലെന്നും നാട്ടുകാർ പറയുന്നു. സിസിടിവികളോ വഴിവിളക്കുകളോ ഇവിടെയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ലഹരി ഉപയോഗം നടക്കുന്നുണ്ടെങ്കിൽ അത് നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യേണ്ടത് പൊലീസാണെന്ന് കടക്കാർ പറയുന്നത്.

#Shops #Kovoor #FoodStreet #Kozhikode #close #decision #party meeting

Next TV

Related Stories
ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Mar 31, 2025 11:11 PM

ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ചേർത്തല പൂത്തോട്ട പാലത്തിന് സമീപം രാത്രി എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്....

Read More >>
അച്ഛനൊപ്പം നടക്കുന്നതിനിടെ തെന്നി വെള്ളത്തിൽ വീണു, ആറ്റിൽ ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു

Mar 31, 2025 10:53 PM

അച്ഛനൊപ്പം നടക്കുന്നതിനിടെ തെന്നി വെള്ളത്തിൽ വീണു, ആറ്റിൽ ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു

പെൺകുട്ടിക്കായി ഫയർഫോഴ്സ് നടത്തിയ തെരച്ചിലാലാണ് രാത്രി പത്തരയോടെ മൃതദേഹം കണ്ടെത്തിയത്....

Read More >>
നാദാപുരം വളയത്ത് യുവതിയെയും മക്കളെയും കാണാതായ സംഭവം;  സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി, അന്വേഷണ സംഘം ബെംഗളൂരുവിൽ

Mar 31, 2025 10:48 PM

നാദാപുരം വളയത്ത് യുവതിയെയും മക്കളെയും കാണാതായ സംഭവം; സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി, അന്വേഷണ സംഘം ബെംഗളൂരുവിൽ

വീട്ടില്‍ നിന്നും ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അടുത്ത ദിവസം വീട്ടുകാര്‍ വളയം സ്റ്റേഷനില്‍...

Read More >>
വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി ചെയ്ത വീടിനു മുന്നിൽ 38 കാരൻ മരിച്ച നിലയിൽ

Mar 31, 2025 10:23 PM

വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി ചെയ്ത വീടിനു മുന്നിൽ 38 കാരൻ മരിച്ച നിലയിൽ

6 വർഷം മുൻപ് നിർമിച്ച വീടിനു വേണ്ടി 3 ലക്ഷം രൂപയായിരുന്നു പ്രഭുലാൽ വായ്പ എടുത്തിരുന്നത്....

Read More >>
കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

Mar 31, 2025 09:59 PM

കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

ഇയാളെക്കുറിച്ച് കണ്ടു കിട്ടുന്നവർ താഴെ കൊടുത്ത നമ്പറിൽ വിളിച്ചു അറിയിക്കണം: 7560984624, 7025457898,...

Read More >>
Top Stories










Entertainment News