കോഴിക്കോട് : (truevisionnews.com) എമ്പുരാനെതിരായ സംഘപരിവാർ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ. സിനിമ കലാരൂപമായി കാണണമെന്നും ആർഎസ്എസ് നിശ്ചയിക്കുന്നത് പോലെ സിനിമ നിർമ്മിക്കാൻ കഴിയില്ലെന്നും ഇപി ജയരാജൻ പ്രതികരിച്ചു.
ആർഎസ്എസ് പറയുന്നത് മാത്രമാണോ സിനിമയാക്കാൻ കഴിയുകയെന്നും ഇ പി ജയരാജൻ ചോദിച്ചു. സിനിമയുടെ പേരിൽ എന്തിനാണ് ഈ ബഹളമെന്നും സിപിഐഎമ്മിനെ പറ്റിയും സിനിമയിൽ വിമർശനമുണ്ടെന്നും ഇ പി പറഞ്ഞു.
.gif)

തങ്ങളെ വിമർശിച്ചത് സഹിഷ്ണുതയോടെയാണ് കണ്ടതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
#EPJayarajan #responded #SanghParivar #cyber #attack #against #Empuran.
