കോഴിക്കോട്: (truevisionnews.com) ജില്ലയിൽ ലഹരിവസ്തുക്കൾക്കെതിരേയുള്ള നടപടികളുടെ ഭാഗമായി ലഹരിവിൽപ്പനയിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് വാങ്ങിയ ഇരുചക്രവാഹനം പോലീസ് കണ്ടുകെട്ടി.

കോവൂർ പിലാത്തിൽ വീട്ടിൽ അനീഷി(45)ന്റെ ഇരുചക്രവാഹനമാണ് ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ ഉത്തരവുപ്രകാരം കണ്ടുകെട്ടിയത്.
ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുവറ്റയിൽവെച്ച് ബെംഗളൂരുവിൽനിന്ന് സ്വകാര്യബസിൽ കടത്തിക്കൊണ്ടുവരുകയായിരുന്ന 31.70 ഗ്രാം എംഡിഎംഎയുമായി പിടിയിലായ സംഭവത്തിൽ പ്രതിയായ അനീഷിന്റെപേരിലുള്ള വാഹനമാണ് ഇൻസ്പെക്ടർ സജീവ് നൽകിയ റിപ്പോർട്ടുപ്രകാരം കണ്ടുകെട്ടിയത്.
മറ്റ് വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത ഇയാൾ വാഹനംവാങ്ങിയതും ആഡംബരജീവിതം നയിച്ചതും ലഹരിവില്പനയിൽനിന്നുള്ള വരുമാനമുപയോഗിച്ചാണെന്ന് പോലീസ് കണ്ടെത്തി. നിലവിൽ പ്രതി കോഴിക്കോട് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
#Police #seize #vehicle #purchased #with #money #earned #from #drug #trafficking
