എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ; സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി, സ്ഥലം മാറ്റി

എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ; സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി, സ്ഥലം മാറ്റി
Mar 31, 2025 09:41 AM | By VIPIN P V

എറണാകുളം: (www.truevisionnews.com) പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. എഎസ്പി ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഇമെയിൽ അയച്ചത്.

ഷർണാസ് എന്ന സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെയാണ് നടപടി ഉണ്ടായത്. ഷർണാസിനെ ഞാറക്കൽ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. പെരുമ്പാവൂർ എഎസ്പി ശക്തിസിംഗ് ആര്യയുടെ പേരിലാണ് വ്യാജ ഇമെയിൽ അയച്ചത്.

സഹോദരന്റെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണം എന്ന് കാട്ടി ബാങ്കിലേക്ക് ആണ് മെയിൽ അയച്ചത്. എഎസ്പിയുടെ മെയില്‍ വന്നതിനെ തുടര്‍ന്ന് ഇത് വേരിഫൈ ചെയ്യാനായി റൂറല്‍ എസ്പി ഓഫീസില്‍ ബാങ്ക് അധികൃതര്‍ അന്വേഷിച്ചപ്പോഴാണ് എത്തിയത് വ്യാജ മെയില്‍ അയച്ചതെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് ബാങ്ക് പരാതി നല്‍കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഷര്‍ണാസാണ് മെയില്‍ അയച്ചതെന്ന് കണ്ടെത്തിയത്. ഷർണാസ് ചെയ്തത് ​ഗുരുതര കുറ്റകരമാണെന്നാണ് പൊലീസുകാർ പറയുന്നത്.

ഷർണാസിനെ സസ്പെൻഡ് ചെയ്യേണ്ടതാണെന്നാണ് പൊലീസിനിടയിൽ തന്നെ ഉയർന്ന അഭിപ്രായം. എന്നാൽ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കുകായിരുന്നു.

#Fake #email #name #ASP #Action #against #civilpoliceofficer #transferred

Next TV

Related Stories
ടിടിസി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പൊലീസ്

Apr 1, 2025 10:36 PM

ടിടിസി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പൊലീസ്

എട്ടുമണിയായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴായിരുന്നു തൂങ്ങിയ നിലയിൽ...

Read More >>
 റോഡരികിൽ നിന്ന് ലഹരി ഉപയോഗം ചോദ്യം ചെയ്തു; പെരുന്നാൾ ദിനത്തിൽ മാരകായുധങ്ങളുമായി അക്രമം,3 പേർ പിടിയിൽ

Apr 1, 2025 10:25 PM

റോഡരികിൽ നിന്ന് ലഹരി ഉപയോഗം ചോദ്യം ചെയ്തു; പെരുന്നാൾ ദിനത്തിൽ മാരകായുധങ്ങളുമായി അക്രമം,3 പേർ പിടിയിൽ

നഞ്ചക്കും ഇരുമ്പുവടിയും കൊണ്ട് ഹാരിസിനെ ആക്രമിക്കുകയും, ഒന്നാം പ്രതിയായ മുഹമ്മദ് റാഷിഖ്, ഹാരിസിനെ ചാവി കൊണ്ട് കുത്തി മാരകമായി...

Read More >>
കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; പ്രതികൾ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് നാടൻ ബോംബ് കണ്ടെത്തി

Apr 1, 2025 10:24 PM

കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; പ്രതികൾ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് നാടൻ ബോംബ് കണ്ടെത്തി

നേരത്തെ മുഖ്യപ്രതി അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ പിടിച്ചെടുത്തിരുന്നു. റെയ്ഡിനിടെ മഴുവും വെട്ടുകത്തിയും കണ്ടെത്തിയിരുന്നു....

Read More >>
കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ആശ്വാസം; നാല് വര്‍ഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം

Apr 1, 2025 10:05 PM

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ആശ്വാസം; നാല് വര്‍ഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം

മാര്‍ച്ച് മാസത്തെ ശമ്പളമാണ് ഒറ്റത്തവണയായി ഏപ്രില്‍ ഒന്നിന് വിതരണം ചെയ്തത്....

Read More >>
Top Stories