(truevisionnews.com) പി കെ ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ മാപ്പ് പറഞ്ഞത്. ഹൈക്കാടതിയില്‍ ഹാജരായ ശേഷമാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ മുമ്പാകെ ഖേദം പ്രകടിപ്പിച്ചത്.

തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വസ്തുതാവിരുദ്ധമായ ആരോപണമാണ് കേസിന് ആധാരം. പി കെ ശ്രീമതി മന്ത്രിയായിരിക്കെ മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണം.
സത്യം മാത്രമേ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പറയാവൂ എന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ തന്റെ കൈവശം തെളിവോ രേഖകളോ ഇല്ലെന്നും ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തന്റെ മകന് മരുന്ന് കമ്പനിയോ മരുന്ന് കച്ചവടമോ ഇല്ലന്ന് പി കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു.
#BJP #leader #BGopalakrishnan #publicly #apologizes #PKSreemathi #teacher
