യുവതിയെ കൊന്ന് മൃതദേഹം മാൻഹോളിൽ ഉപേക്ഷിച്ച സംഭവം, കാമുകനായ പൂജാരിയ്ക്ക് ജീവപര്യന്തം ശിക്ഷ

 യുവതിയെ കൊന്ന് മൃതദേഹം മാൻഹോളിൽ ഉപേക്ഷിച്ച സംഭവം,  കാമുകനായ പൂജാരിയ്ക്ക് ജീവപര്യന്തം ശിക്ഷ
Mar 27, 2025 11:41 AM | By Susmitha Surendran

ഹൈദരാബാദ്: (truevisionnews.com) തെലങ്കാനയിൽ യുവതിയെ കൊന്ന് മൃതദേഹം മാൻഹോളിൽ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനായ പൂജാരിയ്ക്ക് ജീവപര്യന്തം ശിക്ഷ.

ഹൈദരാബാദിലെ ഷംഷാബാദ് സ്വദേശിയും ടെലിവിഷൻ താരവുമായ അപ്‌സര(30)യെ കൊലപ്പെടുത്തിയ കേസിലാണ് സരൂര്‍നഗര്‍ ക്ഷേത്രത്തിലെ പൂജാരിയായ അയ്യഗരി വെങ്കിട്ട് സൂര്യ സായ്കൃഷ്ണയെ ജീവപര്യന്തം തടവിന് വിധിച്ചത്. പത്ത് ലക്ഷം രൂപ പിഴയും അടക്കണം. ഇതിൽ 9.75 ലക്ഷം രൂപ കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങൾക്ക് നൽകണം.

2023- ജൂൺ മൂന്നിനായിരുന്നു സംഭവം. അപ്സരയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ക്ഷേത്രത്തിന് പിറകിലുള്ള റവന്യൂ ഓഫീസറുടെ കാര്യാലയത്തിന് പുറത്തെ മാൻഹോളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കേസ്.

ജൂണ്‍ നാലാം തീയതി മുതല്‍ അപ്‌സരയെ കാണാനില്ലെന്ന് പറഞ്ഞ് സായ്കൃഷ്ണ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയിലും മൊഴികളിലും സംശയം തോന്നിയ പോലീസ് സംഘം പരാതിക്കാരനെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്.

വിവാഹിതനായ പൂജാരിയും കൊല്ലപ്പെട്ട യുവതിയും രഹസ്യബന്ധത്തിലായിരുന്നുവെന്നും യുവതി വിവാഹത്തിന് നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

ജൂണ്‍ മൂന്നാം തീയതി അപ്‌സരയെ ഷംഷാബാദില്‍ കൊണ്ടുവിട്ടത് താനാണെന്നും നാലാം തീയതി മുതല്‍ യുവതിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമായിരുന്നു സായ്കൃഷ്ണയുടെ പരാതി. സുഹൃത്തുക്കള്‍ക്കൊപ്പം ഭദ്രാചലത്തേക്ക് പോയെന്നാണ് കരുതുന്നതെന്നും ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ആയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ പരാതിയില്‍ പറഞ്ഞ പലകാര്യങ്ങളിലും പൊരുത്തക്കേടുകളുള്ളതിനാല്‍ പോലീസിന് സംശയം തോന്നി. മാത്രമല്ല, പരാതിക്കാരന്റെ ഫോണ്‍വിളി വിവരങ്ങളിലും സംശയമുണ്ടായി. ഇതോടെ സായ്കൃഷ്ണയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. പോലീസ് സംഘം നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് അപ്‌സരയെ കൊലപ്പെടുത്തിയതാണെന്നും മൃതദേഹം ക്ഷേത്രത്തിന് പിറകിലെ ആള്‍ത്തുളയില്‍ ഉപേക്ഷിച്ചെന്നും പ്രതി വെളിപ്പെടുത്തിയത്.

വിവാഹിതനായ പൂജാരിയും പതിവായി ക്ഷേത്രത്തിലെത്തിയിരുന്ന അപ്‌സരയും തമ്മില്‍ ഏറെനാളായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഭാര്യയെ ഒഴിവാക്കണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും അപ്‌സര പൂജാരിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി.

ജൂണ്‍ മൂന്നാം തീയതി കോയമ്പത്തൂരിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് അപ്‌സര വീട്ടില്‍നിന്നിറങ്ങിയത്. തുടര്‍ന്ന് ഷംഷാബാദിലെ നര്‍ഖോഡ ഗ്രാമത്തില്‍വെച്ച് സായ്കൃഷ്ണയെ കണ്ടു. ഇവിടെനിന്ന് പ്രതി യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

യുവതി കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ മൃതദേഹം രഹസ്യമായി മറവുചെയ്യാനായിരുന്നു പ്രതിയുടെ ശ്രമം. തുടര്‍ന്ന് മൃതദേഹവുമായി താന്‍ ജോലിചെയ്യുന്ന സരൂര്‍നഗര്‍ ക്ഷേത്രത്തിന് സമീപമെത്തി. പിന്നാലെ ക്ഷേത്രത്തിന് പിറകിലുള്ള ആള്‍ത്തുളയില്‍ മൃതദേഹം ഉപേക്ഷിക്കുകയാണുണ്ടായതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അപ്‌സരയെ നേരത്തെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയിട്ടുണ്ടെന്നും ഇയാളുടെ മൊഴിയിലുണ്ട്.

പ്രതിയുടെ മൊഴിയനുസരിച്ച് ക്ഷേത്രത്തിന് സമീപത്തെ ആള്‍ത്തുളയില്‍ പരിശോധന നടത്തിയ പോലീസ് യുവതിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു.




#incident #killing #young #woman #dumping #her #body #manhole #priest's #lover #sentenced #life #imprisonment.

Next TV

Related Stories
ദുബൈ പ്രവാസിയായ നീരജ് നാട്ടിലെത്തിയത് സുഹൃത്തിന്റെ വിവാഹത്തിൽ പ​ങ്കെടുക്കാൻ; ഭാര്യക്കൊപ്പം കശ്മീർ കണ്ട് മടങ്ങാനിരിക്കെ ഭീകരർ ജീവനെടുത്തു

Apr 24, 2025 03:38 PM

ദുബൈ പ്രവാസിയായ നീരജ് നാട്ടിലെത്തിയത് സുഹൃത്തിന്റെ വിവാഹത്തിൽ പ​ങ്കെടുക്കാൻ; ഭാര്യക്കൊപ്പം കശ്മീർ കണ്ട് മടങ്ങാനിരിക്കെ ഭീകരർ ജീവനെടുത്തു

പുരുഷൻമാരെ സ്ത്രീകളിൽ നിന്നും കുട്ടികളിൽ നിന്നും മാറ്റി നിർത്തി. അങ്ങനെ ഭീകരർ നിഷ്‍കരുണം വധിച്ച 29 പേരിൽ ഒരാളാണ് ദുബൈ പ്രവാസിയായ ജയ്പൂർ സ്വദേശി...

Read More >>
തോക്കുമായി നടന്ന് നീങ്ങുന്ന ഭീകരര്‍, പിന്നാലെ വെടിയൊച്ച; പഹൽഗാം ആക്രമണത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Apr 24, 2025 03:00 PM

തോക്കുമായി നടന്ന് നീങ്ങുന്ന ഭീകരര്‍, പിന്നാലെ വെടിയൊച്ച; പഹൽഗാം ആക്രമണത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഭീകരാക്രമണം ആണെന്ന് മനസിലായതോടെ ഉടന്‍ അവിടുന്നു രക്ഷപെടുകയായിരുന്നുവെന്നും നിഹാല്‍ കൂട്ടിച്ചേര്‍ത്തു....

Read More >>
'അച്ഛനെ മറ്റൊരിടത്താക്കി, വീട് നോക്കണമെന്ന് ഏല്പിച്ചു, ഹേമന്ത് ഇനി തിരിച്ചെത്തുക ജീവനില്ലാതെ'; നടുക്കം വിട്ടുമാറാതെ സുഹൃത്തുക്കളും ബന്ധുക്കളും

Apr 24, 2025 02:57 PM

'അച്ഛനെ മറ്റൊരിടത്താക്കി, വീട് നോക്കണമെന്ന് ഏല്പിച്ചു, ഹേമന്ത് ഇനി തിരിച്ചെത്തുക ജീവനില്ലാതെ'; നടുക്കം വിട്ടുമാറാതെ സുഹൃത്തുക്കളും ബന്ധുക്കളും

പ്രായമായ പിതാവിനെ ഡേകെയർ ഹോമിലാക്കിയാണ് ജോഷി ഭാര്യ മോണിക്കക്കും മകൻ ധ്രുവിനുമൊപ്പം കശ്മീരിലേക്ക്...

Read More >>
ഇന്ത്യയുടെ ആത്മാവിന് മേല്‍ ആക്രമണം നടത്തി, അവർ പ്രതീക്ഷിക്കാത്ത ശിക്ഷ നല്‍കും' - പ്രധാനമന്ത്രി

Apr 24, 2025 02:32 PM

ഇന്ത്യയുടെ ആത്മാവിന് മേല്‍ ആക്രമണം നടത്തി, അവർ പ്രതീക്ഷിക്കാത്ത ശിക്ഷ നല്‍കും' - പ്രധാനമന്ത്രി

140 കോടി ജനങ്ങളുടെ ഇച്ഛാശക്തി ഭീകരവാദികളുടെ ആത്മവിശ്വാസം...

Read More >>
പാകിസ്ഥാൻ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി പോകുന്ന വീഡിയോയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രതിഷേധം

Apr 24, 2025 02:24 PM

പാകിസ്ഥാൻ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി പോകുന്ന വീഡിയോയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രതിഷേധം

രാജ്യം നടുങ്ങിയ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ ഹൈകമ്മീഷനിൽ ആഘോഷം നടക്കുകയാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ ആരോപണങ്ങളും...

Read More >>
ഭീകരാക്രമണം ഹൃദയം തകർത്തെന്ന് മുഹമ്മദ് ഹഫീസ്; പാക്ക് പ്രധാനമന്ത്രിക്ക് എല്ലാം അറിയാമെന്ന് കുറ്റപ്പെടുത്തി മറ്റൊരു മുൻ പാക്ക് താരവും

Apr 24, 2025 01:08 PM

ഭീകരാക്രമണം ഹൃദയം തകർത്തെന്ന് മുഹമ്മദ് ഹഫീസ്; പാക്ക് പ്രധാനമന്ത്രിക്ക് എല്ലാം അറിയാമെന്ന് കുറ്റപ്പെടുത്തി മറ്റൊരു മുൻ പാക്ക് താരവും

മത്സരത്തിനു മുന്നോടിയായി ഒരു മിനിറ്റ് മൗനമാചരിച്ചതിനു പുറമേ, ടോസിനു പിന്നാലെ ആക്രമണത്തെ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ...

Read More >>
Top Stories










Entertainment News