തെറ്റായ ഉത്തരമെഴുതിയതിന് വിദ്യാർഥിനികളെ സഹപാഠിയെ കൊണ്ട് തല്ലിച്ചു; സർക്കാർ സ്കൂൾ അധ്യാപികയ്ക്കെതിരെ കേസ്

തെറ്റായ ഉത്തരമെഴുതിയതിന് വിദ്യാർഥിനികളെ സഹപാഠിയെ കൊണ്ട് തല്ലിച്ചു; സർക്കാർ സ്കൂൾ അധ്യാപികയ്ക്കെതിരെ കേസ്
Mar 26, 2025 11:51 AM | By Susmitha Surendran

ഷിംല: (truevisionnews.com) തെറ്റായ ഉത്തരമെഴുതിയതിന് സഹപാഠിയെ കൊണ്ട് വിദ്യാർഥിനികളെ തല്ലിച്ച് സർക്കാർ സ്കൂൾ അധ്യാപിക. ഹിമാചലിലെ ഷിംലയിലെ ഒരു സർക്കാർ ​ഗേൾ‍സ് സ്കൂളിലാണ് സംഭവം.

വിദ്യാർഥിനിയുടെ പരാതിയിൽ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. അധ്യാപികയുടെ നിർബന്ധപ്രകാരം മറ്റുള്ളവർക്ക് അടി കൊടുക്കേണ്ടിവന്ന കുട്ടി തന്നെയാണ് പരാതി നൽകിയതെന്നതാണ് ശ്രദ്ധേയം.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അധ്യാപിക മനഃപാഠമാക്കാൻ പറഞ്ഞ സംസ്‌കൃത പദങ്ങളുടെ അർഥമെഴുതാൻ കുട്ടികളോട് പറ‍ഞ്ഞു. ക്ലാസിലെ മോനിറ്റർ കൂടിയായ വിദ്യാർഥിനി ഉത്തരം ശരിയായെഴുതി. എന്നാൽ 10-12 കുട്ടികളുടെ ചില ഉത്തരങ്ങൾ തെറ്റിപ്പോയിരുന്നു. ഇതോടെ, അവരെ അടിക്കാൻ മോനിറ്ററായ വിദ്യാർഥിനിയോട് അധ്യാപിക ആജ്ഞാപിക്കുകയായിരുന്നു.

ടീച്ചർ പറഞ്ഞത് അനുസരിച്ചെങ്കിലും മനസില്ലാമനസോടെ പതുക്കെയാണ് താൻ സഹപാഠികളെ അടിച്ചതെന്ന് വിദ്യാർഥിനി പറഞ്ഞു. ഇതോടെ, അധ്യാപിക ഈ വിദ്യാർഥിനിയെ അടിക്കുകയും ഉത്തരം തെറ്റിച്ചവരെ ശക്തിയായി അടിക്കാൻ ആവശ്യപ്പെടുകയും "നീ ക്ലാസ് മോണിറ്ററാണ്, നിനക്ക് അടിക്കാൻ പോലും അറിയില്ല" എന്ന് പറഞ്ഞ് ശകാരിക്കുകയും ചെയ്തു.

ശരിയായ ഉത്തരമെഴുതിയ മറ്റ് രണ്ട് പെൺകുട്ടികളെയും ടീച്ചറുടെ ആവശ്യപ്രകാരം അടിക്കേണ്ടിവന്നതായി വിദ്യാർഥിനി പറഞ്ഞു. അധ്യാപികയുടെ പെരുമാറ്റം തന്നെ ഭയപ്പെടുത്തിയെന്ന് പരാതിക്കാരി പറഞ്ഞു. "നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കളോട് എന്തും പറയാം, ആർക്കും എന്നെ ഒന്നും ചെയ്യാൻ കഴിയില്ല"- എന്ന് അധ്യാപിക പലപ്പോഴും പറയാറുണ്ടെന്നും വിദ്യാർഥിനി വ്യക്തമാക്കി.

#Government #school #teacher #beatsup #female #students #with #help #classmate #writing #wrong #answers.

Next TV

Related Stories
പൊലീസ് ഉദ്യോഗസ്ഥന്‍ ബാറ്റണ്‍കൊണ്ട് ബൈക്കിലിടിച്ചു; ബാലന്‍സ് പോയ വണ്ടിയില്‍ നിന്നും ട്രക്കിനിടയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

Apr 21, 2025 03:34 PM

പൊലീസ് ഉദ്യോഗസ്ഥന്‍ ബാറ്റണ്‍കൊണ്ട് ബൈക്കിലിടിച്ചു; ബാലന്‍സ് പോയ വണ്ടിയില്‍ നിന്നും ട്രക്കിനിടയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

സംഭവത്തിന് പിന്നാലെ ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചു. പൊലീസും പ്രാദേശിക ഭരണകൂടവും ഇടപെട്ടതിന് ശേഷം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഗതാഗതം...

Read More >>
'മുളകു പൊടിയെറിഞ്ഞു, കെട്ടിയിട്ട് കത്തിയും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു'; ഓം പ്രകാശിന്റെ കൊലപാതകത്തില്‍ ഭാര്യയുടെ മൊഴി

Apr 21, 2025 01:01 PM

'മുളകു പൊടിയെറിഞ്ഞു, കെട്ടിയിട്ട് കത്തിയും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു'; ഓം പ്രകാശിന്റെ കൊലപാതകത്തില്‍ ഭാര്യയുടെ മൊഴി

ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം കത്തിയും കുപ്പിയും ഉപയോഗിച്ച് അക്രമിച്ചെന്നാണ് മൊഴി....

Read More >>
മുൻ ഡിജിപി ഓം പ്രകാശിൻ്റെ കൊലപാതകം; ഭാര്യ പല്ലവി 'സ്‌കീസോഫ്രീനിയ രോഗി'യെന്ന് മകൻ; ചോദ്യം ചെയ്യൽ തുടരുന്നു

Apr 21, 2025 11:50 AM

മുൻ ഡിജിപി ഓം പ്രകാശിൻ്റെ കൊലപാതകം; ഭാര്യ പല്ലവി 'സ്‌കീസോഫ്രീനിയ രോഗി'യെന്ന് മകൻ; ചോദ്യം ചെയ്യൽ തുടരുന്നു

അന്വേഷണത്തിന്റെ ഭാ​ഗമായി പല്ലവിയെയും മകളെയും ചോദ്യം ചെയ്യുന്നത് ഇപ്പോഴും...

Read More >>
മുൻ ഡിജിപിയുടെ കൊലപാതകം; സ്വത്തുക്കൾ സഹോദരിക്ക് ഇഷ്ടദാനം നൽകിയത് ഭാര്യയെ ചൊടിപ്പിച്ചെന്ന് പൊലീസ്

Apr 21, 2025 11:43 AM

മുൻ ഡിജിപിയുടെ കൊലപാതകം; സ്വത്തുക്കൾ സഹോദരിക്ക് ഇഷ്ടദാനം നൽകിയത് ഭാര്യയെ ചൊടിപ്പിച്ചെന്ന് പൊലീസ്

മകൻ കാർത്തികേഷിന്റെ പേരിൽ ബാക്കി സ്വത്തുക്കൾ എഴുതിയതും തർക്ക വിഷയമായെന്ന് കുടുംബം പൊലീസിനോട്...

Read More >>
ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ സംഘ്പരിവാർ ആക്രമണം: കേസെടുക്കാതെ പൊലീസ്

Apr 21, 2025 11:12 AM

ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ സംഘ്പരിവാർ ആക്രമണം: കേസെടുക്കാതെ പൊലീസ്

പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അക്രമിച്ചു എന്നും ആരോപണമുണ്ട്....

Read More >>
ഒരുകോടിയിലധികം വിലയുള്ള മുടി മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

Apr 21, 2025 10:56 AM

ഒരുകോടിയിലധികം വിലയുള്ള മുടി മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

മുടി വിദേശത്തേക്ക് കയറ്റിയയക്കുന്ന മൊത്തവ്യാപാരിയാണ്...

Read More >>
Top Stories