( www.truevisionnews.com) ആശ വർക്കർമാർ നടത്തിവരുന്ന സമരത്തെ തള്ളി ഐഎൻടിയുസി. ഐഎൻടിയുസി മുഖമാസികയായ ‘ഇന്ത്യൻ തൊഴിലാളി’യിലെ ലേഖനത്തിലാണ് ആശ സമരത്തിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഓണറേറിയം വർദ്ധിപ്പിക്കുക അല്ല വേണ്ടത്, ശമ്പളമാണ് വേണ്ടതെന്നാണ് നിലപാടെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.

ആശ സമരം ചിലർക്ക് ഒരു സെൽഫി പോയിൻ്റാണെന്നും സമര കേരളത്തിൻ്റെ കപടത ലൈക്കും ഷെയറും റീച്ചും അന്വേഷിച്ച് ചിലർ പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണ് എന്നും ലേഖനത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. പരോക്ഷമായി സമരത്തിനെത്തിയ കോൺഗ്രസ് നേതാക്കളെയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്.
കോൺഗ്രസ് നേതാക്കൾ ആശമാരുടെ സമരത്തിന് പിന്തുണയുമായി സമരവേദിയിൽ എത്തിയതിന് പിന്നാലെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ‘മറ്റൊരു മനുഷ്യൻ്റെ ജീവിതത്തെയും പ്രയാസത്തെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ കണ്ടന്റാക്കി, ലൈക്ക് തെണ്ടുന്ന ഈ പ്രതിഭാസം മനഃശാസ്ത്രപരമായി ഒരു മാനസികാരോഗ്യ പ്രശ്‌നമാണ്.
ഫിലോസഫിക്കലായി സ്വത്വപ്രതിസന്ധിയുടെ ഉപോത്പ്പന്നവും. രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും വ്ളോഗർമാരും സാധാരണക്കാരും ഇന്നി അസുഖത്തിൻ്റെ പിടിയിലാണെന്ന’ രൂക്ഷ വിമർശനവും ലേഖനം മുന്നോട്ട് വെയ്ക്കുന്നുണ്ട്.
#'Asha #strike #selfie #point #for #some #iNTUC #indirectly #criticizes #Congress
