വനിതാ കോച്ചിൽ ബലാത്സംഗ ശ്രമം; ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക്‌ ചാടിയ യുവതിക്ക് പരിക്ക്

വനിതാ കോച്ചിൽ ബലാത്സംഗ ശ്രമം; ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക്‌ ചാടിയ യുവതിക്ക് പരിക്ക്
Mar 24, 2025 08:22 PM | By Athira V

ബെം​ഗളൂരൂ: ( www.truevisionnews.com ) ഹൈദരാബാദിൽ ബലാത്സംഗ ശ്രമത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക്‌ ചാടിയ യുവതിക്ക് ഗുരുതര പരിക്ക്. മാർച്ച് 22 നായിരുന്നു സംഭവം. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് മേഡ്ചലിലേക്കുള്ള എംഎംടിഎസ് മൾട്ടി-മോഡൽ ട്രാൻസ്പോർട്ട് സർവീസ് ട്രെയിനിൽ വനിതാ കോച്ചിൽ യാത്ര ചെയ്യുമ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് 23 കാരി മൊഴിനൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അൽവാൾ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ കോച്ചിൽ ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീ യാത്രക്കാർ ട്രെയിനിൽ നിന്നിറങ്ങി. പിന്നീട് യുവതി മാത്രമായിരുന്നു കോച്ചിലുണ്ടായിരുന്നത്. 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് പെൺകുട്ടിയെ സമീപിക്കുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയുമായിരുന്നു.

എന്നാൽ യുവതി വിസമ്മതിച്ചതോടെ ബലപ്രയോഗത്തിലൂടെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് സ്വയരക്ഷക്കായി യുവതി ട്രെയിനിൽ നിന്ന് എടുത്തുചാടുകയായിരുന്നു. തലയിലും താടിയിലും വലതു കൈയിലും ​ഗുരുതരമായി പരിക്കേറ്റ യുവതിയെ വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചതെന്ന് റെയിൽവേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് നാലു സംഘങ്ങളായി തിരിഞ്ഞ് പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ, ദൃക്‌സാക്ഷികൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ ഉപയോഗിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. അക്രമിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും യുവതി വ്യക്തമാക്കിയതായാണ് വിവരം.

#Attempted #rape #women's #coach #Woman #injured #after #jumping #moving #train

Next TV

Related Stories
പഹൽ​ഗാം ഭീകരാക്രമണം: ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ചു; ബിബിസിക്കെതിരെ  അതൃപ്തി അറിയിച്ച് കേന്ദ്രം

Apr 28, 2025 01:14 PM

പഹൽ​ഗാം ഭീകരാക്രമണം: ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ചു; ബിബിസിക്കെതിരെ അതൃപ്തി അറിയിച്ച് കേന്ദ്രം

ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലെ ബിബിസി നിലപാടിൽ അതൃപ്തിയുമായി കേന്ദ്രം....

Read More >>
പഹൽഗാം ഭീകരാക്രമണം; ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോർട്ട്

Apr 28, 2025 12:09 PM

പഹൽഗാം ഭീകരാക്രമണം; ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോർട്ട്

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന്...

Read More >>
യു​വാ​വ് ന​ദി​യി​ൽ വീ​ണ് മു​ങ്ങി​മ​രി​ച്ചു

Apr 28, 2025 10:18 AM

യു​വാ​വ് ന​ദി​യി​ൽ വീ​ണ് മു​ങ്ങി​മ​രി​ച്ചു

ഹെ​ബ്രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള വി​ക​ലാം​ഗ പു​ന​ര​ധി​വാ​സ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വ് ഹെ​ബ്രി ജെ.​സി.​ഐ...

Read More >>
പരീക്ഷയ്ക്ക് ദില്ലിയിലേക്ക് പോയതാണ്, ഭാവനയെ കണ്ടെത്തിയത് പൊള്ളലേറ്റ നിലയിൽ; യുവ ഡോക്ടര്‍ ചികിത്സയിലിരിക്കെ മരിച്ചു

Apr 28, 2025 09:07 AM

പരീക്ഷയ്ക്ക് ദില്ലിയിലേക്ക് പോയതാണ്, ഭാവനയെ കണ്ടെത്തിയത് പൊള്ളലേറ്റ നിലയിൽ; യുവ ഡോക്ടര്‍ ചികിത്സയിലിരിക്കെ മരിച്ചു

ഹരിയാനയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ രാജസ്ഥാനിൽ നിന്നുള്ള യുവ ഡോക്ടര്‍ ചികിത്സയിലിരിക്കെ...

Read More >>
തമിഴ്നാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം

Apr 28, 2025 08:06 AM

തമിഴ്നാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം

തിരുനെൽവേലി ജില്ലയിലെ നംഗുനേരിക്ക് സമീപമുള്ള ദളപതിസമുദ്രത്തിലായിരുന്നു അപകടം....

Read More >>
മുംബൈയിൽ നാലാം നിലയിലുള്ള  ഇഡി ഓഫീസിൽ വൻ തീപിടിത്തം, പ്രധാനപ്പെട്ട രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചു

Apr 28, 2025 07:50 AM

മുംബൈയിൽ നാലാം നിലയിലുള്ള ഇഡി ഓഫീസിൽ വൻ തീപിടിത്തം, പ്രധാനപ്പെട്ട രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചു

തെക്കൻ മുംബൈയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ വൻ...

Read More >>
Top Stories