( www.truevisionnews.com) ഇഫ്താര്‍ വിരുന്നുകള്‍ സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നത് എന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. ദില്ലി കെ എം സിസി ഒരുക്കിയ സൗഹൃദ സന്ദേശ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു ഇ പി ജയരാജന്‍. കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് ഇഫ്താര്‍ വിരുന്നിന്റെ ഭാഗമായത്.

ദില്ലിയിലെ മിനാരങ്ങളില്‍ ബാങ്കൊലികള്‍ മുഴങ്ങിയപ്പോള്‍ ദില്ലി ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മാനവികത വിളിച്ചോതുന്ന ഇഫ്താര്‍ വിരുന്നിനു സാക്ഷ്യം വഹിച്ചു. ദില്ലി കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ജാതിമത രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് പങ്കെടുത്തത്.
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ സൗഹൃദ വിരുന്നിന്റെ മുഖ്യാതിഥിയായി. എല്ലാത്തിനും അതീതമായുള്ള മനുഷ്യരുടെ കൂടിച്ചേരലുകള്‍ വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
ഇഫ്താര്‍ വിരുന്നുകള്‍ സൗഹൃദത്തിന്റെ സന്ദേശമാണ് ലോകമെങ്ങും വിളിച്ചോതുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ റമദാന്‍ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യസഭാ എംപി എ എ റഹീമും ഇഫ്താര്‍ വിരുന്നില്‍ പങ്കാളിയായി. എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍ പി വി അബ്ദുല്‍ വഹാബ് എം പി അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാന്‍, ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍ തുടങ്ങിയവരും ഇഫ്താര്‍ വിരുന്നിന്റെ ഭാഗമായി.
#‘Iftar #feasts #send #great #message #society #EPJayarajan
