ഷോക്കടിപ്പിച്ചു, ഹൃദയത്തിൽ കുത്തി; മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ഷോക്കടിപ്പിച്ചു, ഹൃദയത്തിൽ കുത്തി; മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
Mar 23, 2025 06:16 AM | By Susmitha Surendran

(truevisionnews.com)  ഉത്തർപ്രദേശിലെ മീററ്റിൽ കൊല്ലപ്പെട്ട മുൻ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുതിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. രജ്പുത്തിന്റെ തല വെട്ടിമാറ്റിയതായും, കൈകൾ കൈത്തണ്ടയിൽ മുറിച്ചുമാറ്റിയതായും, കാലുകൾ പിന്നിലേക്ക് വളച്ചതായും, ഹൃദയത്തിൽ കുത്തേറ്റതുമായിട്ടാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

അദ്ദേഹത്തിൻ്റെ ശരീരത്തിൽ മയക്കുമരുന്നിൻ്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. മാർച്ച് 4നാണ് രജ്പുത്തിനെ ഭാര്യ മുസ്‌കാനും കാമുകൻ സാഹിലും ചേർന്ന് മയക്കുമരുന്ന് നൽകി കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പകകത്താക്കി സിമൻ്റിട്ട് ഉറപ്പിച്ചത്.

തുടർന്ന്, മുസ്‌കാനും സാഹിലും ഹിമാചൽ പ്രദേശിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയി. കുറ്റകൃത്യം മറച്ചുവെക്കാൻ തന്റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയച്ച് രജ്പുത്തിന്റെ കുടുംബത്തെ മുസ്കാൻ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

മാർച്ച് 18ന് രജ്പുത്തിനെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. മുസ്‌കാനെയും സാഹിലിനെയും വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോൾ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.






#Postmortem #report #Merchant #Navy #officer #released

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories










Entertainment News