ഐ.ടി യില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്കിൽ പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള

ഐ.ടി യില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്കിൽ പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള
Mar 22, 2025 03:14 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com)  മികച്ച ശമ്പളത്തില്‍ ഐ.ടി. മേഖലയില്‍ നല്ല ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് വിവിധ നൈപുണ്യ പ്രോഗ്രാമുകളുമായി സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ.കെ.). വന്‍കിട ഐ.ടി. കമ്പനികളില്‍ ഏറെ ഡിമാന്‍ഡുള്ള പ്രോഗ്രാമിംഗ് ഭാഷയായ പൈത്തണ്‍, ജാവ, ബിസിനസ് ഇന്റലിജന്‍സ് വിത്ത് പവര്‍ ബി.ഐ. എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ജാവ, പൈത്തണ്‍ യോഗ്യതയുള്ള തുടക്കക്കാര്‍ക്ക് പ്രതിവര്‍ഷം ഉയർന്ന ശമ്പളത്തോടെ പ്രമുഖ കമ്പനികളിൽ തൊഴിൽ നേടാനാകും. ഐ.ടി. പ്രോഗ്രാമിങ് രംഗത്ത് മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണകരമായ രണ്ട് പ്രോഗ്രാമുകളാണ് ജാവയും പൈത്തണും.

ഡാറ്റ അനലിസ്റ്റ്, ബി.ഐ. ഡെവലപ്പര്‍ എന്നീ പ്രൊഫഷനുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണപ്രദമായ പ്രോഗ്രാമാണ് ബിസിനസ് ഇന്റലിജന്‍സ് വിത്ത് പവര്‍ ബി.ഐ. മാറിയ കാലഘട്ടത്തില്‍ ഡാറ്റ അധിഷ്ഠിത തീരുമാനങ്ങളെടുക്കുവാന്‍ കമ്പനികളെ സഹായിക്കുന്നത് ബിസിനസ് ഇന്റലിജന്‍സില്‍ പ്രാവീണ്യം നേടുന്നവരാണ്. അതിനാല്‍ തന്നെ വന്‍കിട കമ്പനികളില്‍ വന്‍ തൊഴില്‍ സാധ്യതകളാണ് മികവ് തെളിയിക്കുന്നവരെ കാത്തിരിക്കുന്നത്.

ഐ.സി.ടി.എ.കെ-യുടെ ഈ മൂന്ന് പ്രോഗ്രാമുകളും വെറും രണ്ടുമാസത്തിനുള്ളിൽ ഓണ്‍ലൈനായി ലോകത്തെവിടെയുമിരുന്നു പഠിക്കാനുള്ള സുവർണാവസരമാണിത്. പഠനത്തോടൊപ്പം 12,000 രൂപ വിലമതിക്കുന്ന ലിങ്ക്ഡ് ഇന്‍ ലേണിങ് അക്‌സസും ലഭിക്കും. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍നിര കമ്പനികളില്‍ ഇന്റേണ്‍ഷിപ് സൗകര്യവും നല്‍കും.

പ്രോഗ്രാം ഫീസ് 8,000 രൂപയാണ്. അര്‍ഹരായവർക്ക് സ്കോളർഷിപ്പും ലഭിക്കും. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഏതെങ്കിലും ശാഖയിൽ മൂന്ന് വർഷ ഡിപ്ലോമയുള്ളവർക്കും, നിലവിൽ ബിരുദ പഠനം തുടരുന്നവർക്കും ഇതിൽ ചേരാനാകും.

അപേക്ഷകള്‍ 2025 മാര്‍ച്ച് 25 ന് മുമ്പ് http://ictkerala.org/interest എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 75 940 51437

#ICT #Academy #Kerala #with #skill #programs #those #who #want #better #career #IT

Next TV

Related Stories
ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

Jul 26, 2025 03:39 PM

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം...

Read More >>
കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

Jul 25, 2025 04:09 PM

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ്...

Read More >>
ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

Jul 19, 2025 11:30 AM

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം...

Read More >>
നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

Jul 16, 2025 07:09 PM

നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ...

Read More >>
 ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

Jul 16, 2025 07:02 PM

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം...

Read More >>
തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

Jul 16, 2025 02:18 PM

തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന്...

Read More >>
Top Stories










News from Regional Network





//Truevisionall