മീൻ മോഷണം ആരോപിച്ച് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; കാഴ്ചക്കാരായി ആൾക്കൂട്ടം

മീൻ മോഷണം ആരോപിച്ച് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; കാഴ്ചക്കാരായി ആൾക്കൂട്ടം
Mar 19, 2025 05:30 PM | By VIPIN P V

മംഗളൂരു: ( www.truevisionnews.com ) മീൻ മോഷ്ടിച്ചു എന്നാരോപിച്ച് മാൽപെയിൽ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. പീഡനത്തിന്റെ വിഡിയോ ബുധനാഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് സംഭവം പുറം ലോകമറിഞ്ഞത്.

അവിടെയുണ്ടായിരുന്ന ആൾക്കൂട്ടം ഇടപെടാതെ മർദനം കണ്ടു നിന്നത് മനുഷ്യത്വരഹിതമായെന്ന് ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ. കെ. വിദ്യാകുമാരി പറഞ്ഞു. മാൽപെ തുറമുഖത്ത് മത്സ്യം ഇറക്കുന്നതിനിടെ ഒരു മത്സ്യത്തൊഴിലാളി മറ്റൊരു സ്ത്രീയെ മർദിക്കുകയും ബോട്ടുകളിൽ നിന്ന് മീൻ മോഷ്ടിച്ചുവെന്ന് ആരോപിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.

ചെമ്മീൻ മോഷ്ടിച്ചതായി ആരോപിച്ച് ബോട്ട് ജീവനക്കാർ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് ചോദ്യം ചെയ്തപ്പോൾ ആദ്യം അവർ നിഷേധിച്ചു. പിന്നീട് മാൽപെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ അവർ അവിടെ മോഷണം സമ്മതിച്ചു.

‘ഇത് തീർച്ചയായും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. ധാർമ്മികതയുടെ പേരിലായാലും ഒരാളെ ഇങ്ങനെ മർദിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു തെറ്റ് സംഭവിച്ചിരിക്കാം. പക്ഷേ അത് ആൾക്കൂട്ടആക്രമണത്തെ ന്യായീകരിക്കുന്നില്ല’ -സംഭവത്തോട് പ്രതികരിച്ച ഡി.സി പറഞ്ഞു.

‘സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ഇടപെട്ടില്ല എന്നതാണ് കൂടുതൽ ആശങ്കാജനകമായ കാര്യം. പകരം അവർ സാഹചര്യം നോക്കി ചിരിക്കുക മാത്രമാണ് ചെയ്തത്. ആരും സമാധാനിപ്പിക്കാൻ ശ്രമിച്ചില്ല.

നമ്മുടെ മാനസികാവസ്ഥ ഈ ദിശയിൽ തുടർന്നാൽ അത് വളരെയധികം അസ്വസ്ഥതയുണ്ടാക്കും.

ഒരാളോട് മോശമായി പെരുമാറുമ്പോൾ നോക്കി നിന്ന് ചിരിക്കുന്നത് ശരിയല്ല. നിയമപ്രകാരം നടപടിയെടുക്കാൻ പൊലീസ് സൂപ്രണ്ടുമായി ഞാൻ സംസാരിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്’ -വിദ്യാകുമാരി പറഞ്ഞു.

#Woman #tied #tree #beaten #suspicion #stealing #fish #crowd #watches

Next TV

Related Stories
ട്രെയിൻ ഓടിക്കൊണ്ടിരിക്കവേ കല്ലേറ്; ജനാലയ്ക്കരികെ ഇരുന്ന നാല് വയസുകാരിക്ക് ദാരുണാന്ത്യം

Apr 21, 2025 05:29 PM

ട്രെയിൻ ഓടിക്കൊണ്ടിരിക്കവേ കല്ലേറ്; ജനാലയ്ക്കരികെ ഇരുന്ന നാല് വയസുകാരിക്ക് ദാരുണാന്ത്യം

സംഭവത്തിൽ ആരോഹിക്ക് ഗുരുതരമായി പരിക്കേറ്റു, സോളാപൂരിലെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം...

Read More >>
വാരാന്ത്യ ആഘോഷം അഡ്വഞ്ചർ പാർക്കിൽ, സിപ് ലൈനിൽ കയറുന്നതിനിടെ അപകടം; ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

Apr 21, 2025 04:43 PM

വാരാന്ത്യ ആഘോഷം അഡ്വഞ്ചർ പാർക്കിൽ, സിപ് ലൈനിൽ കയറുന്നതിനിടെ അപകടം; ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

ഹാർനെസ് ബന്ധിപ്പിച്ചിരുന്ന വയറിന് നീളം കുറവായതിനാൽ ഒരു ചെറിയ കസേരയിട്ട് അതിൽ കയറി ഹാർനെസ് ധരിക്കാൻ ശ്രമിക്കുമ്പോൾ യുവതിയുടെ കാലിടറി നിലത്ത്...

Read More >>
‘കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപം’: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും

Apr 21, 2025 04:29 PM

‘കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപം’: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും

സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു....

Read More >>
പൊലീസ് ഉദ്യോഗസ്ഥന്‍ ബാറ്റണ്‍കൊണ്ട് ബൈക്കിലിടിച്ചു; ബാലന്‍സ് പോയ വണ്ടിയില്‍ നിന്നും ട്രക്കിനിടയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

Apr 21, 2025 03:34 PM

പൊലീസ് ഉദ്യോഗസ്ഥന്‍ ബാറ്റണ്‍കൊണ്ട് ബൈക്കിലിടിച്ചു; ബാലന്‍സ് പോയ വണ്ടിയില്‍ നിന്നും ട്രക്കിനിടയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

സംഭവത്തിന് പിന്നാലെ ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചു. പൊലീസും പ്രാദേശിക ഭരണകൂടവും ഇടപെട്ടതിന് ശേഷം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഗതാഗതം...

Read More >>
'മുളകു പൊടിയെറിഞ്ഞു, കെട്ടിയിട്ട് കത്തിയും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു'; ഓം പ്രകാശിന്റെ കൊലപാതകത്തില്‍ ഭാര്യയുടെ മൊഴി

Apr 21, 2025 01:01 PM

'മുളകു പൊടിയെറിഞ്ഞു, കെട്ടിയിട്ട് കത്തിയും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു'; ഓം പ്രകാശിന്റെ കൊലപാതകത്തില്‍ ഭാര്യയുടെ മൊഴി

ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം കത്തിയും കുപ്പിയും ഉപയോഗിച്ച് അക്രമിച്ചെന്നാണ് മൊഴി....

Read More >>
മുൻ ഡിജിപി ഓം പ്രകാശിൻ്റെ കൊലപാതകം; ഭാര്യ പല്ലവി 'സ്‌കീസോഫ്രീനിയ രോഗി'യെന്ന് മകൻ; ചോദ്യം ചെയ്യൽ തുടരുന്നു

Apr 21, 2025 11:50 AM

മുൻ ഡിജിപി ഓം പ്രകാശിൻ്റെ കൊലപാതകം; ഭാര്യ പല്ലവി 'സ്‌കീസോഫ്രീനിയ രോഗി'യെന്ന് മകൻ; ചോദ്യം ചെയ്യൽ തുടരുന്നു

അന്വേഷണത്തിന്റെ ഭാ​ഗമായി പല്ലവിയെയും മകളെയും ചോദ്യം ചെയ്യുന്നത് ഇപ്പോഴും...

Read More >>
Top Stories