ചെന്നൈ: ( www.truevisionnews.com ) മോക്ഷം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഫ്രെഞ്ച് വനിതയെ ധ്യാനിക്കാന്‍ മലമുകളിലെത്തിച്ച് ടൂറിസ്റ്റ് ഗൈഡ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പൊതുജനങ്ങള്‍ക്ക് സന്ദര്‍ശന വിലക്കുള്ള 2668 അടി ഉയരമുള്ള ദീപാമലൈയിലേക്ക് 46-കാരി ടൂറിസ്റ്റ് ഗൈഡുകള്‍ക്കൊപ്പമാണ് എത്തിയത്.

കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ഈ സ്ഥലത്ത് പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മലമുകളിലെത്തി ധ്യാനിക്കാനായി ഗുഹയിലേക്ക് കയറിയെ ഇവരെ വെങ്കിടേശന്‍ എന്ന ടൂറിസ്റ്റ് ഗൈഡ് ലൈഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ജനുവരിയില്‍ ഇന്ത്യയിലെത്തിയ ഇവര്‍ സൗകാര്യ ആശ്രമത്തിലാണ് കഴിഞ്ഞിരുന്നത്. മലമുകളില്‍നിന്ന് രക്ഷപ്പെട്ട് താഴെയെത്തിയ യുവതി തിരുവണ്ണാമലൈ വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ അറസ്റ്റു ചെയ്തിട്ടുണ്ട്.
യുവതിയെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായാണ്.
#Touristguide #arrested #raping #foreign #woman #misleading
