84 മദ്​റസകൾ അടച്ചുപൂട്ടി സർക്കാർ; വൻ പ്രതിഷേധം

84 മദ്​റസകൾ അടച്ചുപൂട്ടി സർക്കാർ; വൻ പ്രതിഷേധം
Mar 18, 2025 07:13 PM | By Susmitha Surendran

ഡെറാഡൂൺ: (truevisionnews.com) ഉത്തരാഖണ്ഡിൽ 84 മ​ദ്​റസകൾ അടച്ചുപൂട്ടിയ സർക്കാർ സർക്കാർ നടപടിക്കെതിരെ വൻ പ്രതിഷേധം. മുഖ്യമന്ത്രി പുഷ്​കർ സിങ്​ ധാമിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരി​േൻറതാണ്​ നടപടി. നിയമവിരുദ്ധമായി​ പ്രവർത്തിക്കുകയാണെന്ന്​​ ആരോപിച്ചാണ്​ അടച്ചുപൂട്ടിയത്​.

മുസ്​ലിം ഭൂരിപക്ഷ മേഖലയിലെ മദ്​റസകൾക്കെതിരെയാണ്​ നടപടി​. ഡെറാഡൂണിൽ 43, ഹരിദ്വാറിലും നൈനിറ്റാളിലുമായി 31, ഉദ്ദം സിങ്​ നഗറിൽ ഒമ്പത്​ എന്നിങ്ങനെയാണ്​ അടച്ചുപൂട്ടിയത്​. എന്നാൽ, മുസ്​ലിംകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനും മതപരമായ സ്വത്വം ഇല്ലാതാക്കാനുമാണ് ഈ നീക്കമെന്ന് മദ്​റസ അധികൃതരും നേതാക്കളും വാദിക്കുന്നു.

രജിസ്റ്റർ ചെയ്യാത്ത മറ്റു വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കെതിരെ എന്തുകൊണ്ട്​ സമാനമായ നടപടി കൈക്കൊള്ളുന്നില്ലെന്നും ഇവർ ചോദിച്ചു. മദ്​റസ നടത്തിപ്പുകാർ ഔദ്യോഗിക അംഗീകാരത്തിന് അപേക്ഷിക്കണമെന്ന് ഉത്തരാഖണ്ഡ് മദ്​റസാ ബോർഡ് മേധാവി ഷാമൂൺ കശ്മീർ ആവശ്യപ്പെട്ടു.

സാധുവായ രേഖകളുള്ള മദ്​റസകൾക്ക് ഒരു തടസ്സവും ഉണ്ടാകില്ലെന്നും നിയമപരമായ നടപടികൾ പൂർത്തിയാക്കിയാൽ അടച്ചുപൂട്ടിയവ വീണ്ടും തുറക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി.

എന്നാൽ, സർക്കാർ നീക്കം ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും സർക്കാർ മുസ്​ലിംകളോട് മനഃപൂർവ്വം വിവേചനം കാണിക്കുകയാണെന്നും ആക്ടിവിസ്റ്റുകളും മത നേതാക്കൻമാരും ആരോപിച്ചു. സർക്കാർ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് മദ്​റസ അധികൃതർ.

നാനൂറോളം മദ്​റസകളാണ്​ സംസ്​ഥാനത്തുള്ളത്​. ഇവിടങ്ങളിൽ സംസ്​കൃതം പഠിപ്പിക്കാനുള്ള മദ്​റസ ബോർഡി​െൻറ നിർദേശം വലിയ വാർത്തയായിരുന്നു.


#Massive #protest #against #government's #move #close #84 #madrasas #Uttarakhand.

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories