(truevisionnews.com) ഉത്തർ പ്രദേശിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 60 കാരന് വിചിത്രമായ ശിക്ഷ വിധിച്ച് പഞ്ചായത്ത്. മുസാഫർനഗർ ജില്ലയിലാണ് വിചിത്ര സംഭവം ഉണ്ടായത്. പഞ്ചായത്തിന് മുന്നിൽ പ്രതിയെ ചെരുപ്പ് കൊണ്ട് അടിക്കാനാണ് പഞ്ചായത്ത് വിധിച്ചത്.

പഞ്ചായത്തിന് മുന്നിൽ പ്രതിയെ ചെരുപ്പ് കൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്. വീഡിയോ വൈറലായതോടെ പൊതുജന പ്രതിഷേധം ഉയരുകയും പൊലീസ് നടപടിയിലേക്ക് നീങ്ങുകയും ചെയ്തു.
മാർച്ച് അഞ്ചിനാണ് യുവതിയെ 60 വയസുകാരൻ പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. ചാണക വരളി ഉണ്ടാക്കാനായി യുവതി ഗ്രാമത്തിന് പുറത്തേക്ക് പോയപ്പോഴാണ് 60 വയസുകാരൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു.
60 വയസ്സുള്ള ഒരാൾ തന്നെ ഒരു കുഴൽക്കിണറിന് സമീപമുള്ള ഒരു മുറിയിലേക്ക് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. അരിവാൾ ഉപയോഗിച്ച് സ്ത്രീ രക്ഷപ്പെട്ട് വീട്ടിലെത്തി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
യുവതിയുടെ പരാതിയെത്തുടർന്ന്, അവളുടെ കുടുംബം ലോക്കൽ പൊലീസിനെ സമീപിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, പൊലീസ് വേഗത്തിലുള്ള ഇടപെടലിന് പകരം, പ്രശ്നം പരിഹരിക്കാൻ ഗ്രാമത്തലവന്റെ വീട്ടിൽ ഒരു പഞ്ചായത്ത് വിളിച്ചുകൂട്ടി. 60 വയസുകാരന് ശിക്ഷയായി അഞ്ച് ചെരിപ്പുകൊണ്ട് അടിക്കാൻ പഞ്ചായത്ത് ഉത്തരവിടുകയായിരുന്നു. ഇതാണ് നിലവിൽ വിവാദമായിരിക്കുന്നത്.
#Panchayat #gives #strange #punishment #60year #old #man #who #tried #rape #woman #UttarPradesh.
