(truevisionnews.com) കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ജോളി തോമസാണ് ( 67 ) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്.

5.30 ന് കടന്നു പോയ ചരക്ക് ട്രെയിൻ തട്ടിയാണ് ജോളി മരിച്ചത്. ജോളി ട്രെയിനിന് മുന്നിലേക്ക് ചാടിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ ജോളിയുടെ കാല് അറ്റു പോയി.
വർഷങ്ങളായി ഇയാൾ പൂനെയിലെ ആശ്രമത്തിലായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പൂനെയിൽ നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റും, പൂനെ വിലാസത്തിലുള്ള ആധാർ കാർഡും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
#One #person #died #after #being #hit #train #Kasaragod #railway #station.
