ഹോളിയ്ക്ക് വർണപ്പൊടികൾ ദേഹത്ത് എറിയുന്നത് തടഞ്ഞു; 25കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഹോളിയ്ക്ക് വർണപ്പൊടികൾ ദേഹത്ത് എറിയുന്നത് തടഞ്ഞു; 25കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
Mar 15, 2025 09:23 AM | By Susmitha Surendran

ജയ്പൂർ: (truevisionnews.com)  ഹോളി ആഘോഷത്തിന് മുന്നോടിയായി രാജസ്ഥാനിൽ നടന്ന ആഘോഷത്തിൽ തനിക്ക് നേരെ കളർ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്ന ഹൻസ് രാജ് എന്ന 25കാരൻ ലൈബ്രറിയിൽ വെച്ചാണ് ദാരൂണമായി കൊല്ലപ്പെട്ടത്. ലൈബ്രറിയിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹൻസ് രാജിന്റെ അടുത്തേക്ക് വർണപ്പൊടികളുമായി എത്തിയ പ്രതികളോട് തന്റെ ദേഹത്തേക്ക് വർണപ്പൊടികൾ വിതറരുന്ന് ഹൻസ് രാജ് പറഞ്ഞു.

ഇതിൽ പ്രകോപിതരായ പ്രതികൾ ഹൻസിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോട റാൽവാസ് നിവാസികളായ അശോക്, ബബ്ലു, കലുറാം എന്നിവരാണ് ആഘോഷങ്ങൾക്കായി ലൈബ്രറിയിലെത്തിയത്.

വർണപ്പൊടികൾ ദേഹത്ത് പൂശുന്നത് തടയാൻ ശ്രമിച്ച ഹൻസ് രാജിനെ മൂവരും ചേർന്ന് ആദ്യം ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തുവെന്നും പിന്നീട് അയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും എഎസ്പി ദിനേശ് അഗർവാൾ പറഞ്ഞു.



#25year #old #man #strangled #death #after #being #prevented #from #throwing #Holi #paint #his #body

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories










Entertainment News