പഞ്ചാബിൽ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു

പഞ്ചാബിൽ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു
Mar 14, 2025 04:10 PM | By Susmitha Surendran

ചണ്ഡീഗഢ്: (truevisionnews.com) പഞ്ചാബിലെ മോഗയിൽ ശിവസേന നേതാവിനെ ബൈക്കിൽ പിന്തുടർന്ന് വെടിവെച്ചു കൊന്നു. ജില്ലാ പ്രസിഡന്റ് മംഗത് റായിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

സ്റ്റേഡിയം റോഡിൽ വെച്ച് അക്രമികൾ മംഗതിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 11 വയസ്സുള്ള ഒരു ആൺകുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പാൽ വാങ്ങുന്നതിനിടെയായിരുന്നു സംഭവം നടന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

രാത്രി 10 മണിയോടെ അജ്ഞാതരായ മൂന്ന് പേർ അദ്ദേഹത്തിന് നേരെ വെടിയുതിർത്തു. ഇരുചക്രവാഹനത്തിൽ കയറി രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും അക്രമികൾ പിന്തുടർന്ന് വീണ്ടും വെടിയുതിർക്കുകയായിരുന്നു.

പൊലീസെത്തി മംഗത് റായിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടിയെ ആദ്യം മോഗ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

#ShivSena #leader #shot #dead #after #being #chased #bike #Moga #Punjab.

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories