പൊങ്കാല പുണ്യം തേടി…; അനന്തപുരിയിലേക്ക് ഒഴുകി ഭക്തലക്ഷങ്ങള്‍; ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം ഉച്ചയ്ക്ക് 1.15ന്

പൊങ്കാല പുണ്യം തേടി…; അനന്തപുരിയിലേക്ക് ഒഴുകി ഭക്തലക്ഷങ്ങള്‍; ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം ഉച്ചയ്ക്ക് 1.15ന്
Mar 13, 2025 12:37 PM | By Athira V

( www.truevisionnews.com) പൊങ്കാലയെ വരവേല്‍ക്കാന്‍ അനന്തപുരിയും ആറ്റുകാല്‍ ക്ഷേത്രവും ഒരുങ്ങി. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 

സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്താല്‍ ദൂരെ ദിക്കുകളില്‍ നിന്ന് വരെ നിരവധി പേരാണ് ആറ്റുകാലിലേക്ക് എത്തുന്നത്. രാവിലെ ശുദ്ധപുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നത്.

ക്ഷേത്രത്തിന് മുന്നില്‍ നിന്നും തോറ്റംപാട്ടുകാര്‍ കണ്ണകി ചരിതത്തില്‍ പണ്ഡ്യരാജവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടന്‍ തന്ത്രി ശ്രീകോവിലില്‍ നിന്ന് പത്തേകാലോടെ ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറും.

മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പൊങ്കാല അടുപ്പിലും തീ പകരും.

തുടര്‍ന്ന് ദീപം പൊങ്കാല അടുപ്പുകളിലേക്ക് കൈമാറുന്നതോടെ നഗരം ഒരു യാഗശാലയായി മാറും. ഉച്ചയ്ക്ക് 1.15ന് പൊങ്കാല നിവേദ്യം സമര്‍പ്പിക്കും. ദേവി ദര്‍ശനത്തിനായി ഒഴുകി എത്തുന്ന ഭക്തരാല്‍ വലിയ തിരക്കാണ് ആറ്റുകാലിലിലും പരിസരത്തും അനുഭവപ്പെടുന്നത്.





#attukal #pongala #2025 #updates

Next TV

Related Stories
Top Stories