നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; നരബലിയെന്ന് പൊലീസ്, കൂടുതൽ അന്വേഷണം

നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; നരബലിയെന്ന് പൊലീസ്, കൂടുതൽ അന്വേഷണം
Mar 11, 2025 08:07 PM | By VIPIN P V

​ഗാന്ധിന​ഗർ: (www.truevisionnews.com) ഗുജറാത്തിൽ നാലുവയസുകാരിയെ അയൽവാസി കഴുത്തറുത്ത് കൊന്നത് നരബലിയെന്ന് സ്ഥിരീകരിച്ച് പോലീസ്. ഛോട്ടാ ഉദയ്‌പുർ സ്വദേശി ലാലാ ഭായ് തഡ്‌വിയെ പൊലീസ് അറസ്റ്റുചെയ്തു.

അമ്മക്കൊപ്പം ഗ്രാമത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ പ്രതി തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പുറകെ ഓടിയെത്തിയ അമ്മയുടെ മുന്നില്‍ വെച്ച് പ്രതിയുടെ വീട്ടില്‍ താല്‍കാലികമായി ഉണ്ടാക്കിയ ക്ഷേത്രത്തില്‍ മഴു ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി.

കൊലയ്ക്ക് ശേഷം ഇയാൾ കുട്ടിയുടെ രക്തം ക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചു. തുടര്‍ന്ന് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനെ കൂടി കൊലപ്പെടുത്താൻ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി പ്രതിയ പിടികൂടുകയായിരുന്നു.

പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിക്ക് കുട്ടിയുടെ വീട്ടുകാരുമായി നേരത്തെ വൈരാഗ്യമുണ്ടോ എന്നും കൃത്യം നടത്താൻ ആരെങ്കിലും സഹായിച്ചോ എന്നും അന്വേഷിച്ചുവരികയാണ്.

#Four #year #old #girl #kidnapped #murdered #slitting #throat #Police #humansacrifice #furtherinvestigation

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories










Entertainment News