വ്യോമയാന രംഗത്ത് തൊഴിൽസാധ്യതയേറിയ കോഴ്‌സുകളുമായി സി.ഐ.എ.എസ്.എൽ അക്കാദമി

വ്യോമയാന രംഗത്ത് തൊഴിൽസാധ്യതയേറിയ കോഴ്‌സുകളുമായി സി.ഐ.എ.എസ്.എൽ അക്കാദമി
Mar 8, 2025 02:17 PM | By VIPIN P V

കൊച്ചി: (www.truevisionnews.com) വ്യോമയാന രംഗത്ത് ഏറെ തൊഴിൽ സാധ്യതയേറിയ വ്യത്യസ്ത കോഴ്‌സുകളുമായി കൊച്ചി എയർപോർട്ടിന്റെ(സിയാൽ) ഉപ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി. കുസാറ്റിന്റെ അംഗീകാരമുള്ള പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ്, എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിങ്ങിൽ അഡ്വാൻസ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളായ എയർപോർട്ട് പാസഞ്ചർ സർവ്വീസ് മാനേജ്‌മെന്റ്, എയർപോർട്ട് റാംപ് സർവീസ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് ഇപ്പോൾ പ്രവേശനം ആരംഭിച്ചിരിക്കുന്നത്.

പി.ജി ഡിപ്ലോമ കോഴ്‌സുകൾ ഒരു വർഷം ദൈർഘ്യമുള്ളതും സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആറു മാസം ദൈർഘ്യമുള്ളതുമാണ്. ഏവിയേഷൻ മാനേജ്‌മെന്റ്, എയർപോർട്ട് റാംപ് സർവ്വീസ്, പാസഞ്ചർ സർവ്വീസ് കോഴ്‌സുകൾക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.

എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫൈറ്റിങ് കോഴ്‌സിലേക്ക് സയൻസ് ഐച്ഛികവിഷയമായി പ്ലസ്ടു പാസായവർക്കും അപേക്ഷിക്കാം. ഈ കോഴ്‌സിന് ഫിസിക്കൽ ടെസ്റ്റും വിദ്യാർത്ഥികൾ പാസാകണം. ക്ലാസ് റൂം പഠനത്തിനൊപ്പം പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകിയാണ് സിലബസ് വിഭാവനം ചെയ്തിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് കണ്ടും ചെയ്തും പഠിക്കാനുള്ള അവസരമാണ് സി.ഐ.എ.എസ്.എൽ അക്കാദമി ഒരുക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ സന്തോഷ് ജെ പൂവത്തിൽ പറഞ്ഞു.

ഇൻഡസ്ട്രിയിലെ മാറ്റങ്ങൾക്കനുസരിച്ച് തയാറാക്കിയിരിക്കുന്ന പാഠ്യപദ്ധതിയിലൂടെ തൊഴിലിടത്തിന് അനുയോജ്യമായ പ്രൊഫഷണലുകളെ വാർത്തെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴ്‌സിന്റെ ഭാഗമായി വ്യക്തിത്വ വികസനം, സോഫ്റ്റ് സ്‌കിൽ, ആശയവിനിമയം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും.

കുസാറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റ് അംഗീകൃത സർട്ടിഫിക്കറ്റുമാണ് ഈ കോഴ്സുകൾക്ക് നൽകുന്നത്. കേരളത്തിലെ സർവകലാശാല അംഗീകൃത ഏവിയേഷൻ കോഴ്സുകൾ നൽകുന്ന ഏക സ്ഥാപനമാണ് സിഐഎഎസ്എൽ അക്കാദമി.

കൂടാതെ, കാനഡയിലെ ഇന്റർനാഷണൽ എയർപോർട്ട് കൗൺസിൽ അംഗീകാരവുമുണ്ട്. അതിനാൽ തന്നെ ആഗോളതലത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ഇവിടുത്തെ കോഴ്സുകൾ. ഓരോ കോഴ്‌സുകൾക്കും 50 സീറ്റുകൾ വീതമാണുള്ളത്. ഏപ്രിൽ 25 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകൾ www.ciasl.aero/academy

എന്ന ലിങ്കിലൂടെ ഏപ്രിൽ പത്ത് വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്-8848000901.

1, അഡ്വാൻസ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിങ്

വ്യോമയാന ഗതാഗതം കൂടുതൽ പ്രാധാന്യം അർഹിക്കുന്ന കാലഘട്ടത്തിൽ എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിങ് രംഗം ഏറെ തൊഴിൽ സാധ്യതയുള്ളതാണ്. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിമാനത്താവളങ്ങളിൽ മികച്ച ജോലി നേടാൻ സഹായിക്കുന്ന കോഴ്‌സിന്റെ ദൈർഘ്യം ഒരു വർഷമാണ്.

വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിലുള്ള ക്ലാസ്‌റൂം പഠനവും പ്രാക്ടിക്കൽ സെഷനുമാണ് സി.ഐ.എ.എസ്.എൽ വിദ്യർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. പ്രായോഗികപരിശീനത്തിനാണ് ഇവിടെ മുൻതൂക്കം നൽകിയിരിക്കുന്നത്. തിയറിക്കൊപ്പം കണ്ടുപഠിക്കാനുള്ള അവസരവും അക്കാദമിയിലുണ്ട്.

കോഴ്‌സിന്റെ ഭാഗമായി സോഫ്റ്റ് സ്‌കിൽ പരിശീലനം, കൊച്ചി ബി.പിസി.എല്ലിൽ പ്രഷർ ഫെഡ് ഫയർഫൈറ്റിങ്, കേരള ഫയർ ആൻഡ് റെസ്‌ക്യു അക്കാദമിയിൽ ടണൽ ആൻഡ് സ്‌മോക്ക് ചേമ്പർ പരിശീലനം എന്നിവയും നൽകും. സയൻസ് മുഖ്യവിഷയമായി പ്ലസ്ടു പാസായവർക്ക് കോഴ്‌സിലേക്ക് അപേക്ഷിക്കാം.

പ്രവേശന പരീക്ഷയുടെയും ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാകും അഡ്മിഷൻ ലഭിക്കുക. കോഴ്‌സ് ഫീ-2,54,000 പ്ലസ് ജിഎസ്ടി.

2, പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ്

എയർലൈൻ, എയർപോർട്ട് മാനേജ്‌മെന്റ്, ഗ്രൗണ്ട് ഹാൻഡ്‌ലിങ് സർവീസ്, എയർകാർഗോ, ഏവിയേഷൻ സെക്യൂരിറ്റി, സേഫ്റ്റി, പാസഞ്ചർ ആൻഡ് ബാഗേജ് ഹാൻഡ്‌ലിങ്, റാംപ് സർവീസ് മാനേജ്‌മെന്റ് ആൻഡ് ഏവിയേഷൻ ഫിനാൻസ് എന്നീ രംഗത്ത് രാജ്യത്തിനകത്തും പുറത്തുമായുള്ള ഒട്ടനവധി തൊഴിൽ അവസരങ്ങൾ സ്വന്തമാക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതാണ് ഈ കോഴ്‌സ്.

ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. മേഖലയിലെ വിദഗദ്ധർ നയിക്കുന്ന ക്ലാസുകളാണ് കോഴ്‌സിന്റെ പ്രത്യേകത.

ഏവിയേഷൻ രംഗത്ത് ഏറെ ആവശ്യമായ ലീഡർഷിപ്പ്, ആശയവിനിമയം, ടീം മാനേജ്‌മെന്റ് എന്നിവയിലും മികച്ച പരീശീലനം വിദ്യാർത്ഥികൾക്ക് ലഭിക്കും. കോഴ്‌സ് ഫീ-140,000 പ്ലസ് ജി.എസ്.ടിയാണ് കോഴ്‌സ് ഫീ.

3, എയർപോർട്ട് പാസഞ്ചർ സർവ്വീസ്

ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സാണ് എയർപോർട്ട് പാസഞ്ചർ സർവ്വീസ്. ഗ്രൗണ്ട് ലെവൽ എയർപോർട്ട്, എയർലൈൻ കസ്റ്റമർ സർവ്വീസ്, ഹോസ്പിറ്റാലിറ്റി രംഗങ്ങളിൽ രാജ്യത്തിന് അകത്തും പുറത്തുമുള്ള എയർപോർട്ടുകളിൽ ജോലി ലഭിക്കാൻ പ്രാപ്തമാക്കുവാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്.

പാസഞ്ചർ ലെവൽ ഓപ്പറേഷൻസിനെ കുറിച്ച് നവീന മാറ്റങ്ങൾക്കനുസരിച്ചുള്ള പാഠ്യപദ്ധതിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏവിയേഷൻ മേഖലയിൽ മികച്ച തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ നൈപുണ്യവും അറിവും ലഭ്യമാക്കുന്ന കോഴ്‌സ് പാസഞ്ചർ ഹാൻഡ്‌ലിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി പ്രതിപാദിക്കും.

കൂടാതെ, ഇൻഡസ്ട്രിയിലെ പുതിയ ട്രെൻഡ് മനസിലാക്കുവാനും ഏറ്റവും അനിവാര്യമായ ഇന്റർപേഴ്‌സണൽ സ്‌കിൽ വളർത്തിയെടുക്കാൻ കോഴ്‌സ് ഉപകാരപ്രദമാകും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് പരിജ്ഞാനം അഭികാമ്യം. കോഴ്സ് ഫീ- 70,000 പ്ലസ് ജിഎസ്ടി.

4, എയർപോർട്ട് റാംപ് സർവ്വീസ്

എയർപോർട്ട്, എയർലൈൻ റാംപ് ഓപ്പറേഷൻസ് മേഖലയിലെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ ഉപകരിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സാണ് ഇത്. വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് സംവിധാനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ രംഗത്ത് മികവുറ്റ ഉദ്യോഗാർത്ഥികളുടെ പ്രാധാന്യം ഏറെയാണ്.

രാജ്യത്തിനകത്തും പുറത്തുമായി നിരവധി സാധ്യതകളാണ് ഈ മേഖല ഒരുക്കുന്നത്. എയർക്രാഫ്റ്റ് ലോഡിങ്, അൺലോഡിങ്, ബഗേജ് ഹാൻഡ്‌ലിങ്, കാർഗോ, ലോഡ് കൺട്രോൾ, റാംപ് സേഫ്റ്റി, എയർപോർട്ട് സ്ലോട്ട് കോർഡിനേഷൻ തുടങ്ങിയവയിൽ വിശദമായ പഠനവും പ്രായോഗിക പരിശീലനവും വിദ്യാർത്ഥികൾക്ക് ലഭിക്കും.

നേതൃത്വപാടവം, ആശയവിനിമയ നൈപുണ്യം, ടീം മാനേജ്‌മെന്റ് സ്‌കിൽ തുടങ്ങിയവയിലും പരിശീലനം നൽകും. ബിരുദമാണ് അടിസ്ഥാന യോഗ്യത. കോഴ്‌സ് ഫീ-70000 പ്ലസ് ജിഎസ്ടി.

#CIASLAcademy #offers #courses #jobopportunities #aviation #sector

Next TV

Related Stories
ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

Jul 26, 2025 03:39 PM

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം...

Read More >>
കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

Jul 25, 2025 04:09 PM

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ്...

Read More >>
ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

Jul 19, 2025 11:30 AM

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം...

Read More >>
നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

Jul 16, 2025 07:09 PM

നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ...

Read More >>
 ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

Jul 16, 2025 07:02 PM

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം...

Read More >>
തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

Jul 16, 2025 02:18 PM

തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന്...

Read More >>
Top Stories










News from Regional Network





//Truevisionall