ലഹരി നല്‍കി ബോധം കെടുത്തി; 14 കാരിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ഒരാൾ അറസ്റ്റിൽ

ലഹരി നല്‍കി ബോധം കെടുത്തി; 14 കാരിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ഒരാൾ അറസ്റ്റിൽ
Mar 6, 2025 09:37 AM | By VIPIN P V

(www.truevisionnews.com) ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ 14 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. സല്‍മാന്‍, ആരിഫ്, സുബൈര്‍, റാഷിദ്, ആരിഫ് എന്നീ നാലുപേര്‍ ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ക്രൂരത കാട്ടിയത്.

ഇവര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്ട്രര്‍ ചെയ്തെന്നും പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു. ജനുവരി 2 നാണ് ക്രൂരമായ സംഭവം നടന്നത്.

തയ്യല്‍കടയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. കാറില്‍ കയറ്റിയ ശേഷം പെണ്‍കുട്ടിക്ക് ബലമായി ലഹരി നല്‍കി ബോധം കെടുത്തി. കുട്ടി കയ്യില്‍ പച്ച കുത്തിയിരുന്നു.

ഇത് ആസിഡ് ഉപയോഗിച്ച് കരിച്ച് കളഞ്ഞു. ശേഷം ഒരു മുറിയില്‍ അടച്ചിട്ട് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കുടുംബത്തെയടക്കം കൊന്നു കളയുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.

പിന്നീട് പ്രതികള്‍ കുട്ടിയെ ഭോജ്പൂരിലേക്ക് കൊണ്ടുപോവുകയും മറ്റൊരിടത്ത് പൂട്ടിയിടുകയും ചെയ്തു.

പെണ്‍കുട്ടി സാഹസികമായി അവിടെ നിന്ന് രക്ഷപ്പെട്ട് ബന്ധുവിന്‍റെ വീട്ടിലെത്തുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

#Drugged #rendered #unconscious #year #old #girl #kidnapped #raped #gang #Four #arrested

Next TV

Related Stories
'നെഞ്ചിൽ കയറിയിരുന്ന്  ഭാര്യ രക്തം കുടിക്കുന്നു, ഉറങ്ങാനാവുന്നില്ല'; ജോലിക്ക് എത്താൻ വൈകിയതിൽ ഉദ്യോഗസ്ഥന്റെ വിശദീകരണം

Mar 6, 2025 12:42 PM

'നെഞ്ചിൽ കയറിയിരുന്ന് ഭാര്യ രക്തം കുടിക്കുന്നു, ഉറങ്ങാനാവുന്നില്ല'; ജോലിക്ക് എത്താൻ വൈകിയതിൽ ഉദ്യോഗസ്ഥന്റെ വിശദീകരണം

മുൻകൂട്ടി നിർദേശങ്ങൾ നൽകിയിട്ടും ജോലിക്കെത്താൻ വൈകിയത് ചോദ്യം ചെയ്തായിരുന്നു നോട്ടീസ്....

Read More >>
വിദേശ വനിതയുടെ തുടയിൽ ജഗന്നാഥന്‍റെ ചിത്രം പച്ചകുത്തിയതില്‍ വ്യാപക പ്രതിഷേധം; ടാറ്റൂ ആർട്ടിസ്റ്റും പാർലർ ഉടമയും അറസ്റ്റിൽ

Mar 5, 2025 04:52 PM

വിദേശ വനിതയുടെ തുടയിൽ ജഗന്നാഥന്‍റെ ചിത്രം പച്ചകുത്തിയതില്‍ വ്യാപക പ്രതിഷേധം; ടാറ്റൂ ആർട്ടിസ്റ്റും പാർലർ ഉടമയും അറസ്റ്റിൽ

ജഗന്നാഥ ഭക്തർ ഷഹീദ് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ്...

Read More >>
  നവജാത ശിശുവിന്റെ മൃതദേഹം ശൗചാലയത്തിൽ കണ്ടെത്തി, അന്വേഷണം

Mar 5, 2025 04:21 PM

നവജാത ശിശുവിന്റെ മൃതദേഹം ശൗചാലയത്തിൽ കണ്ടെത്തി, അന്വേഷണം

യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു....

Read More >>
'പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ അച്ഛനാണ്'; അറസ്റ്റിലായ യുവാക്കളുമായി നഗരം ചുറ്റി പൊലീസ്

Mar 5, 2025 09:05 AM

'പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ അച്ഛനാണ്'; അറസ്റ്റിലായ യുവാക്കളുമായി നഗരം ചുറ്റി പൊലീസ്

മൂന്ന് പേർ ചേർന്ന് പശുവിനെ കശാപ്പ് ചെയ്യാൻ നീക്കംനടക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു....

Read More >>
പി. ജയരാജൻ വധശ്രമക്കേസ്: പ്രതികളെ വെറുതെവിട്ട വിധിക്കെതിരായ അപ്പീൽ ഇന്ന് സുപ്രിംകോടതി പരിഗണിക്കും

Mar 5, 2025 08:51 AM

പി. ജയരാജൻ വധശ്രമക്കേസ്: പ്രതികളെ വെറുതെവിട്ട വിധിക്കെതിരായ അപ്പീൽ ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ സുപ്രിംകോടതി നേരത്തെ നോട്ടീസ്...

Read More >>
നവകേരള രേഖ അവതരിപ്പിക്കാൻ മുഖ്യമന്ത്രി, തുടർ ഭരണത്തിനുള്ള ചാലക ശക്തിയാകുമെന്ന് പാർട്ടി; പിബി പരിശോധിക്കും

Mar 5, 2025 08:49 AM

നവകേരള രേഖ അവതരിപ്പിക്കാൻ മുഖ്യമന്ത്രി, തുടർ ഭരണത്തിനുള്ള ചാലക ശക്തിയാകുമെന്ന് പാർട്ടി; പിബി പരിശോധിക്കും

ഗോവിന്ദന് വീഴ്ച പറ്റി എന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ അടുപ്പക്കാർക്കും...

Read More >>
Top Stories