തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തേങ്ങ വീണു; നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് തീ പിടിച്ചു

തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തേങ്ങ വീണു; നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് തീ പിടിച്ചു
Mar 1, 2025 05:48 PM | By VIPIN P V

പത്തനംതിട്ട: (www.truevisionnews.com) തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് തേങ്ങ വീണു. ഇതോടെ നിയന്ത്രണം വിട്ട് വാഹനം മരത്തിൽ ഇടിച്ച് കാറിനു തീപിടിച്ചു. അപകടത്തിൽ നിന്ന് കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കറ്റോട് - തിരമൂലപുരം റോഡിൽ ഇരുവള്ളിപ്പറയിൽ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. റോഡരികിലുണ്ടായിരുന്ന തെങ്ങിൽ നിന്നും തേങ്ങ കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടെ വാഹനം നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് വീണു, പിന്നീട് തെങ്ങിലിടിച്ച് എഞ്ചിൻ റൂമിന് തീപിടിക്കുകയായിരുന്നു.

കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഒടുവിൽ അഗ്നിശമനസേന എത്തിയാണ് കാറിന്‍റെ തീ അണച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ തുടരുകയാണ്.

#coconut #fell #moving #car #Thiruvalla #outofcontrol #hit #tree #caught #fire

Next TV

Related Stories
ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

Aug 1, 2025 10:40 PM

ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

വിരലിൽ കുടുങ്ങിയ മോതിരം ഊരിമാറ്റാൻ കഴിയാതെ പ്രയാസപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് സുൽത്താൻബത്തേരി അഗ്നിരക്ഷാ...

Read More >>
ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

Aug 1, 2025 09:33 PM

ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

തിരുവല്ലയിൽ വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി...

Read More >>
ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

Aug 1, 2025 09:30 PM

ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച്...

Read More >>
Top Stories

//Truevisionall