തൃശൂര്‍: (www.truevisionnews.com) തൃശൂരിലെ കായിക അധ്യാപകന്‍റെ മരണത്തിൽ സുഹൃത്തായ രാജുവിനെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ്. രാജുവിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും.

പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. നിലവിൽ കസ്റ്റഡിയിലുള്ള രാജുവിനെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 11:30 യോടെയാണ് തൃശ്ശൂർ റീജ്യണൽ തീയറ്റർ മുറ്റത്ത് വെച്ച് ഉണ്ടായ സംഘർഷത്തിനിടയിൽ നിലത്തുവീണ സുഹൃത്ത് അനിൽ മരിക്കുന്നത്.
തലച്ചോറിലെ ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലിൽ പുറത്തുവന്നിരുന്നു.
പിന്നാലെ നിയമപദേശം തേടിയശേഷമാണ് രാജയെ പ്രതി ചേർക്കാൻ പൊലീസ് തീരുമാനിച്ചത്. മദ്യലഹരിയിൽ രാജു അനിലിനെ തള്ളിയിടുകയായിരുന്നു.
#Death #sports #teacher #friend #charged #involuntary #manslaughter
