അപകടം മനസിലാക്കി അധ്യാപകര്‍ തടഞ്ഞു; സ്കൂൾ ഗ്രൗണ്ടിൽ ആഢംബര കാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം, കയ്യോടെ പൊക്കി

അപകടം മനസിലാക്കി അധ്യാപകര്‍ തടഞ്ഞു; സ്കൂൾ ഗ്രൗണ്ടിൽ ആഢംബര കാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം, കയ്യോടെ പൊക്കി
Feb 27, 2025 05:43 PM | By VIPIN P V

പത്തനംതിട്ട: (www.truevisionnews.com) സ്കൂൾ ഗ്രൗണ്ടിൽ യുവാക്കൾ അഭ്യാസപ്രകടനം നടത്തിയ ആഢംബര കാർ, അധ്യാപകർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. പത്തനംതിട്ട കോന്നി റിപ്പബ്ലിക്കൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് സെന്‍റ് ഓഫ് കളറാക്കാൻ ആഢംബര കാർ വാടകയ്ക്ക് എടുത്തത്.

ഇന്നാണ് റിപ്പബ്ലിക്കൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സെന്‍റ് ഓഫ് ചടങ്ങ് നടന്നത്. സംഗതി കളാറാക്കാനാണ് 2000 രൂപ വാടക നൽകി ആ‍ഡംബര കാർ ഡ്രൈവറടക്കം വാടകയ്ക്ക് എടുത്തത്.

എന്നാൽ, സ്കൂൾ ഗ്രൗണ്ടിൽ യുവാക്കൾ കാറുമായി കയറി അഭ്യാസം തുടങ്ങിയപ്പോൾ തന്നെ അധ്യാപകർ തടഞ്ഞു. അപകടം മനസിലാക്കി അധ്യാപകര്‍ വിവരം പൊലീസിനെ അറിയിച്ചു.

കല്യാണത്തിനും മറ്റും വാടകയ്ക്ക് കൊടുക്കുന്ന കാറാണ് പണം നൽകി വിദ്യാർത്ഥികൾ സ്കൂളിലെത്തിച്ചത്. റീൽസ് ചിത്രീകരണമാകാം ഉദ്ദേശമെന്നും പൊലീസ് പറയുന്നു. ഏതായാലും സ്കൂളിൽ അതിക്രമിച്ച് കയറി അപകടകരമായി വാഹനം ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്.

#Realizing #danger #teachers #stopped #Youth #practice #luxurycar #Schoolgrounds #raised #hand

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories