മദ്യലഹരിയിൽ പതിമൂന്നുകാരനെ ക്രൂരമാ‍യി മർദിച്ച സംഭവം; പിതാവ് അറസ്റ്റിൽ

മദ്യലഹരിയിൽ പതിമൂന്നുകാരനെ ക്രൂരമാ‍യി മർദിച്ച സംഭവം; പിതാവ് അറസ്റ്റിൽ
Feb 27, 2025 09:27 AM | By Jain Rosviya

കോന്നി: (truevisionnews.com) പത്തനംതിട്ട കൂടലിൽ മദ്യലഹരിയിൽ പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കൂടൽ നെല്ല് മുരിപ്പ് സ്വദേശി രാജേഷ് ആണ് പിടിയിലായത്. കൂടൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു കുട്ടിയെ പ്രതി ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ ദൃശ്യങ്ങൾ സഹിതം ശിശുക്ഷേമ വകുപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാ‌നത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരാതിക്കിടയാക്കിയ സംഭവം നടന്നത് എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കുട്ടിയെ രാജേഷ് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ബന്ധുവായ വ്യക്തിയാണ് മൊബെെലില്‍ പകർത്തിയത്.

ബെൽറ്റ് പോലെയുള്ള വസ്തു ഉപയോ​ഗിച്ച് കുട്ടിയെ അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടി വേദന കൊണ്ട് കരയുന്നതും രാജേഷ് ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

#incident #thirteen #year #old son #brutally #beatenup #alcohol #Father #arrested

Next TV

Related Stories
ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

Aug 1, 2025 10:40 PM

ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

വിരലിൽ കുടുങ്ങിയ മോതിരം ഊരിമാറ്റാൻ കഴിയാതെ പ്രയാസപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് സുൽത്താൻബത്തേരി അഗ്നിരക്ഷാ...

Read More >>
ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

Aug 1, 2025 09:33 PM

ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

തിരുവല്ലയിൽ വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി...

Read More >>
ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

Aug 1, 2025 09:30 PM

ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച്...

Read More >>
Top Stories

//Truevisionall