യുവാവ് വെട്ടേറ്റ് മരിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

യുവാവ് വെട്ടേറ്റ് മരിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി  പിടിയിൽ
Feb 26, 2025 08:55 PM | By Susmitha Surendran

വടക്കാഞ്ചേരി: (truevisionnews.com) വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി വിഷ്ണു പിടിയിൽ. തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപം മുളംകുന്നത്തുകാവിലെ ലോഡ്ജില്‍ നിന്നാണ് വിഷ്ണുവിനെ പിടികൂടിയത്.

ഇന്നലെ അര്‍ധരാത്രിയിലാണ് കൊലപാതകം നടന്നത്. വടക്കാഞ്ചേരി റെയില്‍വെ ഗെയിറ്റിനു സമീപം താമസിക്കുന്ന അരിമ്പൂര്‍ വീട്ടില്‍ സേവ്യര്‍ (42) ആണ് മരിച്ചത്.

തർക്കത്തെത്തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് വിവരം. സേവ്യറിന്‍റെ സുഹൃത്ത് അനീഷിനും വെട്ടേറ്റു. വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു സേവ്യറും അനീഷും. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ഇതിനിടെ വിഷ്ണു കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും വെട്ടുകയായിരുന്നു. സേവ്യറിന്റെ നെഞ്ചിലും വയറിലുമാണ് പരിക്കേറ്റത്. രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രി എത്തിച്ചുവെങ്കിലും ബുധനാഴ്ച രാവിലെ സേവ്യര്‍ മരിച്ചു.

അനീഷിന് കഴുത്തിലും തലയിലും, കൈയിലും മുറിവ് ഉണ്ട്. സേവ്യര്‍ ബില്‍ഡിങ് കോണ്‍ട്രാക്ടറാണ്. പെയിന്റിങ് പണിക്കാരനാണ് അനീഷ്. സ്ഥാപനങ്ങള്‍ക്കും മറ്റും ക്യു.ആര്‍ കോഡ് ചെയ്തു കൊടുക്കുന്ന സ്ഥാപനം നടത്തിവരുന്ന വ്യക്തിയാണ് വിഷ്ണു.

#incident #young #man #stabbed #death #absconding #accused #arrested

Next TV

Related Stories
ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദ്ദിച്ച കേസിൽ അധ്യാപികയായ രണ്ടാനമ്മ അറസ്റ്റിൽ

Jul 14, 2025 09:11 PM

ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദ്ദിച്ച കേസിൽ അധ്യാപികയായ രണ്ടാനമ്മ അറസ്റ്റിൽ

ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദ്ദിച്ച കേസിൽ രണ്ടാനമ്മയായ അധ്യാപിക പെരിന്തൽമണ്ണ പൊലീസിൽ...

Read More >>
നിപ; പാലക്കാട്ടെ രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍  112 പേര്‍, അഞ്ച് പേര്‍ ഐസൊലേഷനില്‍

Jul 14, 2025 08:25 PM

നിപ; പാലക്കാട്ടെ രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍, അഞ്ച് പേര്‍ ഐസൊലേഷനില്‍

പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍...

Read More >>
ഗവർണർക്ക് തിരിച്ചടി: താത്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം, ഹർജി തള്ളി ഹൈക്കോടതി

Jul 14, 2025 05:52 PM

ഗവർണർക്ക് തിരിച്ചടി: താത്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം, ഹർജി തള്ളി ഹൈക്കോടതി

കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്ക്...

Read More >>
നിപ ആശങ്കയേറുന്നു....പാലക്കാട് മരണപ്പെട്ട വയോധികന്‍റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Jul 14, 2025 05:47 PM

നിപ ആശങ്കയേറുന്നു....പാലക്കാട് മരണപ്പെട്ട വയോധികന്‍റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

പാലക്കാട് നിപ ആശങ്കയേറുന്നു, മരണപ്പെട്ട വയോധികന്‍റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി; മെഡിക്കൽ കോളേജിൽ...

Read More >>
Top Stories

//Truevisionall