മീൻതട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കം, ചെട്ടികാട് നടുറോഡിൽ ​ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്

മീൻതട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കം, ചെട്ടികാട് നടുറോഡിൽ ​ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്
Feb 25, 2025 04:27 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com) ആലപ്പുഴ ചെട്ടികാട് നടുറോഡിൽ ​ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്. നിരവധി കേസുകളിൽ പ്രതികളായ തുമ്പി വിനുവും ജോൺകുട്ടിയുമാണ് ഏറ്റുമുട്ടിയത്. ഇരുവർക്കും കുത്തേറ്റു.

ചെട്ടികാട് ജംഗഷനിൽ മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറയുന്നു.

ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവമുണ്ടായത്. ഇവർ തമ്മിൽ മുൻവൈരാ​ഗ്യമുണ്ടെന്നും പൊലീസ് പറയുന്നു. ഏറ്റുമുട്ടലിനൊടുവിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നു.

ഇരുവർക്കും കുത്തേറ്റു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി, 2 ആംബുലൻസുകളിലായി ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശിുപത്രിയിലും ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായി എന്നും പൊലീസ് വ്യക്തമാക്കുന്നു. ഒരാളുടെ പരിക്ക് ​ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

#Argument #related #laying #fish #nets #goons #clashed #Chettikad #middle #road

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories

GCC News