1002 വനിതകള്‍ക്ക് സൗജന്യ പഠനവും ജോലിയും; ജി-ടെക് വുമണ്‍പവര്‍ പദ്ധതി മൂന്നാം ഘട്ടം മാര്‍ച്ച് 8 മുതല്‍

1002 വനിതകള്‍ക്ക് സൗജന്യ പഠനവും ജോലിയും; ജി-ടെക് വുമണ്‍പവര്‍ പദ്ധതി മൂന്നാം ഘട്ടം മാര്‍ച്ച് 8 മുതല്‍
Feb 25, 2025 02:12 PM | By Jain Rosviya

കോഴിക്കോട് : തെരഞ്ഞെടുക്കപ്പെട്ട 1002 വനിതകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും ജോലിയും നല്‍കുന്ന മൂന്നാമത് ജി-ടെക് വുമണ്‍ പവര്‍ പദ്ധതി തയ്യാറെടുക്കുന്നു.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ജി-ടെക്ക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍, റോട്ടറി ഇന്റര്‍നാഷണല്‍ 3204-ന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

പദ്ധതി മാർച്ച് 8 മുതൽ ഇന്ത്യയിലെ ജി ടെക് സെൻ്ററുകളിൽ ക്ലാസ് ആരംഭിക്കും .

ഇന്ത്യയിലെ മുഴുവന്‍ ജി-ടെക് സെന്ററുകളിലൂടെയും 35 വയസ്സുവരെ പ്രായമുള്ള 1002 വനിതകളെയാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുക.

പരിശീലനം പൂര്‍ത്തിയായി ആറുമാസത്തിനകം തൊഴില്‍ നല്‍കുന്ന പദ്ധതിയാണിത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഈ പദ്ധതിയിലൂടെ 2023ല്‍ ആയിരവും 2024ല്‍ ആയിരത്തി ഒന്നും വനിതകള്‍ക്ക് പരിശീലനം നല്‍കി ജോലി ലഭ്യമാക്കിയതായി ജി-ടെക് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ മെഹറൂഫ് മണലൊടി പറഞ്ഞു.

പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന 35 വയസ്സിന് താഴെയുള്ള വനിതകള്‍ക്ക് ജി-ടെക് സെന്ററുകളിലൂടെയും നേരിട്ടോ ഓണ്‍ലൈന്‍ ആയോ അപേക്ഷിക്കാം.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ജി-ടെക് നടപ്പിലാക്കുന്ന ഈ പദ്ധതി ഒരു തുടര്‍ പദ്ധതി ആയിരിക്കുമെന്ന് ജി-ടെക് മാനേജ്‌മെന്റ് അറിയിച്ചു. ജി-ടെക്കിന്റെ തന്നെ ജോബ് പ്ലേസ്‌മെന്റ് സെല്ലായ ജോബ്‌സ് ബാങ്കിലൂടെ പ്ലേസ്‌മെന്റ് നടത്തും.

ഇന്ത്യയിലെ എല്ലാ ജി-ടെക് സെന്ററുകളിലൂടെ നേരിട്ടും ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. ഫോൺ : 7902333 944 ൽ ബന്ധപ്പെടാവുന്നതാണ്.

ചടങ്ങിൽ ജി-ടെക് ചെയര്‍മാന്‍ - മെഹ്റൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് ബ്രാൻഡ് അംബാസഡർമാരായ ഗോവിന്ദ് പത്മസൂര്യ, ഗോപിക, ജി-ടെക് ജനറൽ മാനേജർ കെ. ബി. നന്ദകുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിഖ് എന്നിവർ പങ്കെടുത്തു.




#Free #education #employment #women #GTech #Womenpower #project #3rd #phase #March

Next TV

Related Stories
ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

Jul 26, 2025 03:39 PM

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം...

Read More >>
കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

Jul 25, 2025 04:09 PM

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ്...

Read More >>
ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

Jul 19, 2025 11:30 AM

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം...

Read More >>
നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

Jul 16, 2025 07:09 PM

നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ...

Read More >>
 ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

Jul 16, 2025 07:02 PM

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം...

Read More >>
തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

Jul 16, 2025 02:18 PM

തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന്...

Read More >>
Top Stories










News from Regional Network





//Truevisionall