മകനെ എക്സൈസ് സംഘം ഉപദ്രവിച്ചു; കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കൽ പരിശോധനയില്ലാതെ, യു പ്രതിഭയുടെ മൊഴി

മകനെ എക്സൈസ് സംഘം ഉപദ്രവിച്ചു; കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കൽ പരിശോധനയില്ലാതെ, യു പ്രതിഭയുടെ മൊഴി
Feb 25, 2025 12:46 PM | By VIPIN P V

ആലപ്പുഴ: (www.truevisionnews.com) മകനെതിരായ കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മൊഴിയെടുത്തു. പ്രതിഭ നൽകിയ പരാതിയിലാണ് മൊഴിയെടുത്തത്. മകൻ കനിവിന്റെയും മൊഴി രേഖപ്പെടുത്തി. തകഴിയിലെ വീട്ടിലെത്തിയാണ് പ്രതിഭയുടെയും മകൻ കനിവിന്റെയും മൊഴിയെടുത്തത്.

എക്സൈസിന്റെ നടപടിയിൽ വീഴ്ച ഉണ്ടായി എന്ന് എംഎൽഎ മൊഴി നല്‍കി. കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കൽ പരിശോധനയില്ലാതെയാണ്. മകനെ എക്സൈസ് സംഘം ദേഹോപദ്രവമേൽപ്പിച്ചു. അതിൽ ഭയന്നാണ് മകൻ കുറ്റം സമ്മതിച്ചത്.

ലഹരി കൈവശം വെച്ചതായി കണ്ടെത്താതെ മകനെ സ്റ്റേഷനിൽ തടഞ്ഞുവെച്ചു. മകനെ മനപ്പൂർവം കേസിൽ പ്രതിയാക്കിയെന്നും പ്രതിഭ മൊഴി നൽകി. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ് അശോക് കുമാറാണ് മൊഴി രേഖപ്പെടുത്തിയത്.

ഡിസംബർ 28-നാണ് തകഴിയിൽ നിന്ന് എംഎൽഎയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കേസിൽ ഒൻപതാം പ്രതിയാണ് എംഎൽഎയുടെ മകൻ കനിവ്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതെന്നാണ് എഫ്ഐആറിൽ പറയുന്നത്.

സംഘത്തിൽ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്ഐആറിൽ പറഞ്ഞിരുന്നു. ഒൻപത് പേരും ആലപ്പുഴ സ്വദേശികളാണ്. കുട്ടനാട് വിരിപ്പാല മുറിയിൽവടക്കേപറമ്പ് വീട്ടിൽ സച്ചിൻ എസ് (21) ആണ് കേസിലെ ഒന്നാം പ്രതി. വെട്ടിയിറത്ത് പറമ്പ് വീട്ടിൽ മിഥുനാ(24)ണ് രണ്ടാം പ്രതി.

തോട്ടുകടവിൽ വീട്ടിൽ ജെറിൻ ജോഷി (21) മൂന്നാം പ്രതിയും കേളംമാടം വീട്ടിൽ ജോസഫ് ബോബൻ (22) നാലാം പ്രതിയുമാണ്. വടക്കേപറമ്പ് വീട്ടിൽ സഞ്ജിത്ത് (20), അഖിലം വീട്ടിൽ അഭിഷേക് (23), തൈച്ചിറയിൽ വീട്ടിൽ ബെൻസൻ, കാളകെട്ടും ചിറ വീട്ടിൽ സോജൻ (22) എന്നിവർ ക്രമേണ അഞ്ച്, ആറ്, ഏഴ്, എട്ട് പ്രതികളാണ്.


#son #harassed #excise #gang #Case #registered #ganja #without #medicalexamination #says #UPratibha

Next TV

Related Stories
ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

Aug 1, 2025 10:40 PM

ആകെ പൊല്ലാപ്പായി....ചെറുവിരലിൽ മോതിരം കുടുങ്ങി വീര്‍ത്ത് വിങ്ങി എന്തുചെയ്യണമെന്നറിയാതെ ഗോപാൽ, രക്ഷകരായി ഫയര്‍ഫോഴ്സ്

വിരലിൽ കുടുങ്ങിയ മോതിരം ഊരിമാറ്റാൻ കഴിയാതെ പ്രയാസപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് സുൽത്താൻബത്തേരി അഗ്നിരക്ഷാ...

Read More >>
ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

Aug 1, 2025 09:33 PM

ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

തിരുവല്ലയിൽ വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്‌ടർ കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി...

Read More >>
ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

Aug 1, 2025 09:30 PM

ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും; നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച് പരിശോധന

നാദാപുരം താനക്കോട്ടൂരിലെ തകർന്ന വീട്ടിൽ ജെസിബി ഉപയോഗിച്ച്...

Read More >>
Top Stories










//Truevisionall