(www.truevisionnews.com) ഗ്രൂപ്പുകളോ അവരുടെ പിന്തുണയുള്ള ഉന്നത നേതാക്കളോ ആണ് കോൺഗ്രസിൽ വൻചലനങ്ങൾ സൃഷ്ടിക്കാറുള്ളത്. എന്നാൽ, ഗ്രൂപ്പുകളുമായി ഒരു ബന്ധവും ഇല്ലാത്ത, ആ കളികളെ കുറിച്ച് ഒരു ധാരണയും ഇല്ലാത്ത, പാർട്ടിഘടനയിൽതന്നെ കാര്യമായ പിടിപാടില്ലാത്ത ഒരു നേതാവ് ആദ്യമായി കോൺഗ്രസിൽ ചലനങ്ങൾ ഉയർത്തുകയാണ്.

ശശി തരൂരിന്റെ നാടകീയ നീക്കങ്ങളിൽ ഗ്രൂപ്പുകൾ ആശയക്കുഴപ്പത്തിലാണ്. എന്താണ് തരൂരിന്റെ ഉന്നം, അത് എവിടേക്കെല്ലാം കോൺഗ്രസിനെയും അദ്ദേഹത്തെയും എത്തിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒരുമിച്ചുപോയാൽ അതു തരൂരിനും പാർട്ടിക്കും വലിയ ഗുണം ചെയ്യും. മറിച്ചാണെങ്കിൽ ആർക്കാകും ശുഭകരം?.
കോൺഗ്രസിന്റെ ഔദ്യോഗിക സംവിധാനത്തെ അറിയിക്കാതെ സംഘടിപ്പിച്ച മലബാർ യാത്ര അവരെ സമ്മർദത്തിലാക്കാൻ വേണ്ടിയാണെന്ന പ്രതീതി ഉയർന്നതോടെ, സമാന്തരനീക്കമായിക്കണ്ട് സ്വരം കടുപ്പിക്കുകയാണു നേതൃത്വം ചെയ്തത്. അധ്യക്ഷമത്സരത്തിൽ സ്വന്തം സംസ്ഥാന ഘടകം ഖർഗെയെ പിന്തുണയ്ക്കുമെന്നു മനസ്സിലായതു മുതൽ കേരളത്തിലെ ഉന്നത നേതാക്കളെ തരൂർ ബന്ധപ്പെടുകയോ തിരിച്ച് അവർ വിളിക്കുകയോ ചെയ്യാറില്ല.
എന്നാൽ അവരിൽ ഭൂരിഭാഗത്തിനും തരൂരിനോടു വിരോധമില്ല. പക്ഷേ, അദ്ദേഹത്തെ തങ്ങൾക്കൊപ്പമോ മുകളിലോ പ്രതിഷ്ഠിക്കാൻ ചിലർക്ക് മുദ്ധിമുട്ടുണ്ട്. അതിനുംവേണ്ടിയുള്ള സംഭാവനകളോ കഠിനാധ്വാനമോ അദ്ദേഹം കോൺഗ്രസിനു വേണ്ടി ചെയ്തിട്ടില്ല എന്നതാണ് ന്യായീകരണം.
തരൂരിനെ നോവിക്കാനും ഒപ്പം നിൽക്കുന്നവരോടു കണ്ണുരുട്ടാനും കേരള നേതാക്കൾക്കു കരുത്തുപകരുന്നത് ഹൈക്കമാൻഡിന്റെ മനോഭാവമാണ്. അവർക്കും അദ്ദേഹത്തോട് അമിത താൽപര്യമില്ലെന്നു സംസ്ഥാന നേതാക്കൾ വിലയിരുത്തുന്നു. കോൺഗ്രസിന്റെ ദേശീയ സംഘടനാ സംവിധാനത്തിൽ ശശി തരൂരിന് ഇതുവരെ ഇടം നേടാനായിട്ടില്ല.
അദ്ദേഹം കേരളത്തിലെ 18 കോൺഗ്രസ് എംപിമാരിൽ ഒരാൾ മാത്രമാണ് അയാൾ.
കേരളത്തിലെ നേതൃത്വവുമായി നല്ല ബന്ധം സ്ഥാപിച്ചും സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകിയും മുൻനിര കളിക്കാരനായി ഉണ്ടാകുക എന്നതാണ് തരൂരിനു മുന്നിലുള്ള ഒരു വഴി. കേരളത്തിലും ഡൽഹിയിലും ‘പിടി’ ഇല്ല എന്നത് സ്ഥാനങ്ങൾക്ക് കോട്ടം തട്ടുന്നുണ്ട്.
നിഷ്പക്ഷവോട്ടുകളാണ് കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ വിധി നിർണയിക്കുന്നത് എന്നിരിക്കെ, യുഡിഎഫിന് അതു നേടിക്കൊടുക്കാൻ നിലവിൽ തുറുപ്പുചീട്ടാണ് ശശി തരൂർ. അതു മനസ്സിലാക്കുന്നതുകൊണ്ടുതന്നെയാണ് മുസ്ലിം ലീഗ് അദ്ദേഹത്തോടു വിദേയത്വം കാണിക്കുന്നത്.
പാർട്ടി സംവിധാനത്തെ തരൂർ കാഴ്ചക്കാരാക്കി നിർത്താൻ നോക്കിയാൽ അംഗീകരിക്കില്ലെന്നു പറയുന്നവരുണ്ട്. ആ പിശക് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായാൽതന്നെ അതിന്റെ പേരിൽ പുകച്ചു പുറത്തുചാടിക്കാനുള്ള വഴി നോക്കരുതെന്ന മുന്നറിയിപ്പു നൽകുന്നവരുമുണ്ട്.
പാർട്ടിയുടെ തണലും സംരക്ഷണവും വിട്ടൊരു കളി ഇല്ലെന്നു തരൂർ തീരുമാനിക്കുമോ..? അദ്ദേഹത്തെ ഉപേക്ഷിച്ച് ഒരു കളിക്കില്ലെന്ന് കോൺഗ്രസ് നേതൃത്വവും തീരുമാനിക്കുമോ എന്ന് കണ്ടറിയാം.
#Tharooreffect #lost #strength #Lack #Kerala #Delhi #damaging #positions
