കോഴിക്കോട് : (truevisionnews.com) പുലി ഭീതി നിലനിൽക്കുന്ന കോഴിക്കോട് തോട്ടുമുക്കത്ത് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. താമരശ്ശേരി നിന്നെത്തിയ ആർ ആർ ടി സംഘമാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഒരു വീട്ടിലെ നായയെ പുലി കൊന്നതായി സംശയം ഉയർന്നതിനാലാണ് നടപടി
കൊടിയത്തൂർ സ്വദേശി മാത്യുവിൻ്റെ വീട്ടിലെ മൂന്ന് വയസ്സ് പ്രായമുള്ള നായയെ ചത്ത നിലയിൽ കണ്ടതോടെയാണ് പ്രദേശത്ത് പുലി ഇറങ്ങിയെന്ന ഭിതി ഉയർന്നത്. നായയെ ബന്ധിച്ച ചങ്ങലയിൽ തല മാത്രമായിരുന്നു അവശേഷിച്ചത്. നായയുടെ ശബ്ദു കേട്ട് നോക്കിയ വീട്ടുകാർ പുലിയെന്ന് സംശയിക്കുന്ന ജീവി നായയെ ആക്രമിക്കുന്നത് കാണുകയും ചെയ്തു.
.gif)

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തി. പാറ നിറഞ്ഞ സ്ഥലമായതിനാൽ കാൽപ്പാടുകൾ കണ്ടെത്താനായില്ല. തുടർന്നാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.
#forest #department #installed #cameras #Kozhikode #Thottumukkam #where #there #fear #tigers.
