വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അയല്‍വാസിക്ക് 8 വര്‍ഷം തടവും പിഴയും

വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അയല്‍വാസിക്ക് 8 വര്‍ഷം തടവും പിഴയും
Feb 24, 2025 10:23 PM | By VIPIN P V

തൃശൂര്‍: (www.truevisionnews.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയെ ശിക്ഷിച്ച് കോടതി. തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഹനീഷിനെ (44) യാണ് കോടതി ശിക്ഷിച്ചത്. ഇയാള്‍ക്ക് എട്ട് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും കോടതി ചുമത്തി.

തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് അഡീഷണല്‍ കോടതി ജഡ്ജി ഷെറിന്‍ ആഗ്‌നസ് ആണ് കേസില്‍ വാദം കേട്ടത്. 2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ രോഗിയായ അമ്മയുമായി അച്ഛന്‍ ആശുപത്രിയിലേക്ക് പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പീഡനത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ടീച്ചറോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് കൈപ്പമംഗലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചത്. പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള അയല്‍വാസിയായ പ്രതിക്ക് യാതൊരു ഇളവും നല്‍കരുതെന്നും കടുത്ത ശിക്ഷ നല്‍കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച് കോടതി എട്ടുകൊല്ലം കഠിന തടവും 50,000 രൂപയും പിഴയും വിധിക്കുകയായിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലിജി മധു, അഡ്വ. ശിവ പി ആര്‍ എന്നിവര്‍ ഹാജരായി.

#entered #house #tried #molest #girl #years #imprisonment #fine #neighbor

Next TV

Related Stories
നിപ; പാലക്കാട്ടെ രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍  112 പേര്‍, അഞ്ച് പേര്‍ ഐസൊലേഷനില്‍

Jul 14, 2025 08:25 PM

നിപ; പാലക്കാട്ടെ രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍, അഞ്ച് പേര്‍ ഐസൊലേഷനില്‍

പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍...

Read More >>
ഗവർണർക്ക് തിരിച്ചടി: താത്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം, ഹർജി തള്ളി ഹൈക്കോടതി

Jul 14, 2025 05:52 PM

ഗവർണർക്ക് തിരിച്ചടി: താത്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം, ഹർജി തള്ളി ഹൈക്കോടതി

കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്ക്...

Read More >>
നിപ ആശങ്കയേറുന്നു....പാലക്കാട് മരണപ്പെട്ട വയോധികന്‍റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Jul 14, 2025 05:47 PM

നിപ ആശങ്കയേറുന്നു....പാലക്കാട് മരണപ്പെട്ട വയോധികന്‍റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

പാലക്കാട് നിപ ആശങ്കയേറുന്നു, മരണപ്പെട്ട വയോധികന്‍റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി; മെഡിക്കൽ കോളേജിൽ...

Read More >>
മഞ്ഞപ്പിത്ത ബാധ; കോഴിക്കോട് താമരശ്ശേരി സ്വദേശി ആഫ്രിക്കയിൽ മരിച്ചു

Jul 14, 2025 05:06 PM

മഞ്ഞപ്പിത്ത ബാധ; കോഴിക്കോട് താമരശ്ശേരി സ്വദേശി ആഫ്രിക്കയിൽ മരിച്ചു

കോഴിക്കോട് താമരശ്ശേരി സ്വദേശി ആഫ്രിക്കയിൽ മരിച്ചു....

Read More >>
Top Stories

//Truevisionall