ഉപതിരഞ്ഞെടുപ്പ് ചൂടിൽ കേരളത്തിലെ 13 ജില്ലകൾ; 28 വാർഡുകളിലേയ്ക്ക് വോട്ടെടുപ്പ് തുടങ്ങി

 ഉപതിരഞ്ഞെടുപ്പ് ചൂടിൽ കേരളത്തിലെ 13 ജില്ലകൾ; 28 വാർഡുകളിലേയ്ക്ക് വോട്ടെടുപ്പ് തുടങ്ങി
Feb 24, 2025 08:15 AM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) കേരളത്തിലെ 28 വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിമുതൽ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്.

ഫെബ്രുവരി 25നാണ് വോട്ടെണ്ണൽ. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

എന്നാൽ കാസർകോട് ജില്ലിയിലെ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ-ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചതിനാൽ ഇവിടെ തിരഞ്ഞെടുപ്പില്ല.

തിരുവനന്തപുരം ന​ഗരസഭയിലെ ശ്രീവരാഹം വാർഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുൻസിപ്പിലാറ്റി വാർഡുകൾ, 22 ​ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിങ്ങനെയാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം, കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ തുടങ്ങിയ വാർഡുകളിലാണ് തിരുവനന്തപുരം ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്.

ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി 28ന് പ്രസിദ്ധീകരിച്ചിരുന്നു. 28530 പുരുഷന്മാരും 32087 സ്ത്രീകളു അടക്കം 60617 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. കമ്മീഷന്റെ www.sec.kerala.gov.in വെബ്‌സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടര്‍പട്ടിക ലഭ്യമാണ്.

28 വാർഡുകളിലായി ആകെ 87 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അതിൽ 52 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 77 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.



#13 #districts #Kerala #heat #byelections #Voting #started #28 #wards

Next TV

Related Stories
ഓരോ ആഴ്ചയും പുതിയ യുവതികൾ; ചെറുവത്തൂരിലെ പെൺവാണിഭ കേന്ദ്രം പൊലീസ് വളഞ്ഞു, ഏഴ് യുവതികൾ പിടിയിൽ

May 23, 2025 11:36 AM

ഓരോ ആഴ്ചയും പുതിയ യുവതികൾ; ചെറുവത്തൂരിലെ പെൺവാണിഭ കേന്ദ്രം പൊലീസ് വളഞ്ഞു, ഏഴ് യുവതികൾ പിടിയിൽ

ചെറുവത്തൂരിലെ ലോഡ്‌ജിൽ പോലീസ് നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ഏഴ് യുവതികളെ...

Read More >>
മാങ്ങയുടെ തൊലി തൊണ്ടയിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം

May 22, 2025 08:22 AM

മാങ്ങയുടെ തൊലി തൊണ്ടയിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം

മാങ്ങയുടെ തൊലി തൊണ്ടയിൽ കുടുങ്ങി വയോധികന്...

Read More >>
ഉപ്പളയിലെ ആംബുലൻസ് അപകടം; പരിക്കേറ്റ കണ്ണൂർ സ്വദേശിനി മരിച്ചു

May 20, 2025 10:48 PM

ഉപ്പളയിലെ ആംബുലൻസ് അപകടം; പരിക്കേറ്റ കണ്ണൂർ സ്വദേശിനി മരിച്ചു

ഉപ്പളയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച്...

Read More >>
Top Stories