ഇൻസ്റ്റഗ്രാമിലൂടെ പരിചയം, വിവാഹവാഗ്ദാനം നൽകി യുവതിയുടെ 25 പവൻ തട്ടിയെടുത്തു, വടകര സ്വദേശി അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, വിവാഹവാഗ്ദാനം നൽകി യുവതിയുടെ 25 പവൻ തട്ടിയെടുത്തു, വടകര സ്വദേശി  അറസ്റ്റിൽ
Feb 19, 2025 08:35 AM | By Susmitha Surendran

തലശ്ശേരി: (truevisionnews.com) ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വർണാഭരണം കൈവശപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വടകര മയ്യന്നൂർ സ്വദേശി പി.പി. മുഹമ്മദ് നജീർ (29) ആണ് അറസ്റ്റിലായത്. 25 പവൻ സ്വർണം നഷ്ടമായെന്നാണ് യുവതിയുടെ പരാതി.

14 പവൻ സ്വർണം വടകരയിലെ ജൂവലറിയിൽനിന്ന് കണ്ടെത്തി. ഏഴരലക്ഷം രൂപ, സ്കൂട്ടർ, രണ്ട് മൊബൈൽ ഫോൺ എന്നിവ വീട്ടിൽനിന്ന് കിട്ടി. പ്രതി നേരത്തേ സമാനമായ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.

കണ്ണൂർ താഴെചൊവ്വ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ്. യുവതി ഇതുവരെ പ്രതിയെ കണ്ടിട്ടില്ല. വ്യാജ മേൽവിലാസമുപയോഗിച്ചാണ് പ്രതി യുവതിയുമായി ചാറ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകിയ പ്രതി യുവതിയോട് വീട്ടുകാരോട് പറയാതെ സ്വർണവുമെടുത്ത് വരാൻ പറഞ്ഞു.

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്വർണാഭരണം സ്റ്റേഷനിലെത്തുന്ന സുഹൃത്തിന് നൽകാൻ പ്രതി പറഞ്ഞു. യുവതി സ്വർണാഭരണം പ്രതിയുടെ സുഹൃത്തെന്ന് പറഞ്ഞയാളിന് നൽകി. യുവാവിനെ കാണാൻ യുവതിയോട് കോഴിക്കോട് പോകാൻ പറഞ്ഞ സുഹൃത്ത് വാഹനവും ഏർപ്പാടാക്കി നൽകി.

കോഴിക്കോട്ട്‌ എത്തിയ യുവതിക്ക് യുവാവിനെ കാണാനായില്ല. ഇൻസ്റ്റഗ്രാമിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബന്ധുക്കൾ എത്തിയാണ് യുവതിയെ നാട്ടിലെത്തിച്ചത്.സംഭവം സംബന്ധിച്ച് റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ദൃശ്യങ്ങളിൽ യുവാവ് എത്തിയത് സ്കൂട്ടറിലാണെന്ന് കണ്ടെത്തി.

#accused #arrested #case #taking #possession #gold #jewelery #woman #he #met #through #Instagram.

Next TV

Related Stories
മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

Mar 18, 2025 10:49 PM

മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

പോലീസ് യാസിറിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

Mar 18, 2025 10:09 PM

കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

ബെംഗളൂരുവില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്‌നാസ് പൊലീസ്...

Read More >>
 യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

Mar 18, 2025 09:48 PM

യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

നേരത്തെയും ഷിബിലയെ യാസിര്‍ മർദ്ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് വീട്ടുകാര്...

Read More >>
ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Mar 18, 2025 09:42 PM

ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

വൈകിട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. തർക്കത്തിനിടെ പെട്ടെന്നുണ്ടായ...

Read More >>
Top Stories