(truevisionnews.com) കോതമംഗലത്ത് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട സംഭവത്തിൽ മകൾക്കു പിന്നാലെ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു.

കോതമംഗലം കോഴിപ്പിള്ളി സ്വദേശി ആര്യപ്പിള്ളിൽ വീട്ടിൽ അബിയുടെ ഭാര്യ 39 വയസുള്ള ജോമിനി ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആയിരുന്നു ജോമിനിയുടെ മരണം.
ശനിയാഴ്ച വൈകിട്ട് കോതമംഗലം കോഴിപ്പിള്ളി ചെക്ക് ഡാമിന് സമീപം കുളിക്കാൻ ഇറങ്ങിയതായിരുന്നു അമ്മയും മകളും.ഇതിനിടെ ഇരുവരും കയത്തിൽ മുങ്ങിത്താഴുകയായിരുന്നു.
പിന്നാലെ കോതമംഗലം ഫയർഫോഴ്സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും 15 വയസ്സുകാരിയായ മകൾ മരിയ അബി ഇന്നലെ തന്നെ മരിച്ചു. ഇരുവരുടെയും സംസ്കാരം തിങ്കളാഴ്ച നടക്കും. കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മരിയ അബി .
#Incident #bathing #checkdam #After #daughter #mother #also #died
