തൃശൂർ: (truevisionnews.com) തൃശൂർ കൊച്ചന്നൂരിൽ പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കരിച്ചാൽ താണിശ്ശേരി ബേബി രജിത ദമ്പതികളുടെ രണ്ടാമത്തെ മകൻ അതുൽ കൃഷ്ണയാണ് (14) മരിച്ചത്.

ടൈഫോയ്ഡ് ബാധയെ തുടർന്ന് ഒരാഴ്ച്ച മുമ്പ് കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് അസുഖം കൂടിയതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അഞ്ച് ദിവസത്തോളം അബോധാവസ്ഥയിലായിരുന്ന കുട്ടി ശനിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് ആശുപത്രിയിൽ മരിച്ചത്. കൊച്ചന്നൂർ ഗവ. സ്കൂളിൽ ഒമ്പതാം ക്ലാസു വിദ്യാർത്ഥിയാണ്. സഹോദരൻ; അമൽ കൃഷ്ണ (കൊച്ചന്നൂർ ഗവ. സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്).
#student #died #fever #thrissure
