തൃശൂരിൽ രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടു കടത്തി

 തൃശൂരിൽ രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടു കടത്തി
Feb 14, 2025 11:02 PM | By akhilap

തൃശൂര്‍: (truevisionnews.com) തൃശൂരിൽ രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടു കടത്തി. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കുപ്രസിദ്ധ ഗുണ്ടകളായ വേളൂക്കര വില്ലേജില്‍ ഡോക്ടര്‍പടി ദേശത്ത് ചെമ്പരത്ത് വീട്ടില്‍ സലോഷ് (28), കോമ്പാറ ദേശത്ത് ചെറുപറമ്പില്‍ മിഥുന്‍ (26) എന്നിവരെയാണ് കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തിയത്.

നിരവധി കേസുകളിൽ പ്രതിയായ സലോഷ് 2022 ല്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോട്ടോര്‍സൈക്കിള്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും 2023 ല്‍ കാറും കാറിലുണ്ടായിരുന്ന വെളിച്ചെണ്ണയും അപഹരിക്കുകയും കാറുടമസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുമാണ്.

മിഥുന്‍ 2022 ല്‍ വധശ്രമ കേസിലെ പ്രതിയും 2024 ല്‍ കള്ള് ഷാപ്പിലെ ജീവനക്കാരന്‍ സൗജന്യമായി കള്ള് കൊടുക്കാത്തതിലെ വിരോധത്താല്‍ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും 2023 ല്‍ കാറും കാറിലുണ്ടായിരുന്ന വെളിച്ചെണ്ണയും അപഹരിക്കുകയും കാറുടമസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും 2021 ല്‍ തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കവര്‍ച്ചക്കേസും 2019 ല്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും 2020 ല്‍ വീടിനു മുമ്പിലുള്ള ബൈക്ക് കത്തിച്ച കേസും 2021 കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടികേസു മടക്കം കേസിലെ പ്രതിയുമാണ്.

#Thrissur #two #notorious #gangsters #booked #deported

Next TV

Related Stories
പൊലീസിൽ പരാതി നൽകിയതിന് വീട്ടിൽ അതിക്രമിച്ച് കയറി തീ വച്ചു, പിന്നാലെ വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

Jul 15, 2025 10:12 PM

പൊലീസിൽ പരാതി നൽകിയതിന് വീട്ടിൽ അതിക്രമിച്ച് കയറി തീ വച്ചു, പിന്നാലെ വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

ട്ടിൽ അതിക്രമിച്ച് കയറി തീ വക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി...

Read More >>
സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

Jul 15, 2025 09:14 PM

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി...

Read More >>
കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Jul 15, 2025 09:01 PM

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂർ പയ്യന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ്...

Read More >>
പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

Jul 15, 2025 07:10 PM

പൊലീസിനെ വഴിതെറ്റിക്കാന്‍ ഫോണ്‍ ട്രെയിനിലിട്ട് നിയമ വിദ്യാർഥിനി; തിരുവനന്തപുരത്ത് നിന്ന് കാണാതായ 21കാരിയെ മധുരയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ തൃശൂർ സ്വദേശിനിയായ 21 കാരിയെ പൊലീസ് മധുരയില്‍ നിന്ന്...

Read More >>
Top Stories

//Truevisionall