കോഴിക്കോട്: (truevisionnews.com) കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകളിടഞ്ഞുണ്ടായ അപകടം വിവരിച്ച് അപകടത്തിൽ മരിച്ച വടക്കയില്‍ സ്വദേശി രാജന്റെ സഹോദരൻ.

അപകട സമയത്ത് താൻ ചേട്ടനൊപ്പം ഉണ്ടായിരുന്നുവെന്നും രാജന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും സഹോദരാൻ മാധ്യമങ്ങളോട് പറഞ്ഞു. കാലിൽ ഒരു വിരലില്ലാത്ത ആളാണ് രാജൻ എന്നും സഹോദരൻ വെളിപ്പെടുത്തി.
കാലിൽ ഒരു വിരലില്ലാത്തതിനാൽ ചേട്ടന് നിൽക്കാൻ പ്രയാസമായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. അതിനാൽ ദേവസ്വം ഓഫീസിന്റെ സമീപത്ത് കസേരയിട്ട് ഇരുത്തിയിരുന്നു.
കസേരയിൽ ഇരുന്ന് ആനയുടെ ഫോട്ടോ എടുക്കുകയായിരുന്നു ചേട്ടൻ. അപ്പോഴാണ് പിറകിലെ ആന മുന്നിലെ ആനയെ കുത്തിയത്. താൻ പടിഞ്ഞാറോട്ട് ഓടിയെങ്കിലും ചേട്ടൻ വീണുപോയിരുന്നു.
പിന്നീട് വന്ന് നോക്കുമ്പോൾ ചേട്ടനെ കാണാനില്ലായിരുന്നു. തിരച്ചിലിനൊടുവിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ചേട്ടൻ കിടക്കുന്നത് കണ്ടു. ഉടൻ തന്നെ ചേട്ടന് വെള്ളം കൊടുത്തു. അപ്പോഴേക്കും ബിപി താഴ്ന്നതായും രാജന്റെ സഹോദരൻ പറഞ്ഞു.
#brother #Rajan #native #Vadakkayil #who #died #accident #describing #accident #involving #elephants #during #festival #Koyilandy.
