ഹെൽമറ്റ് ധരിച്ചെത്തി, ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; കാഷ് കൗണ്ടർ തല്ലിപ്പൊളിച്ച് കവർച്ച; തൃശൂരിലെ ബാങ്ക് കവർച്ചക്കെത്തിയത് ഒരു മോഷ്ടാവ്

ഹെൽമറ്റ് ധരിച്ചെത്തി, ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; കാഷ് കൗണ്ടർ തല്ലിപ്പൊളിച്ച് കവർച്ച; തൃശൂരിലെ ബാങ്ക് കവർച്ചക്കെത്തിയത് ഒരു മോഷ്ടാവ്
Feb 14, 2025 04:35 PM | By Athira V

( www.truevisionnews.com) തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള നടത്തിയത് ഒരു മോഷ്ടാവ്. ഹെൽമറ്റ ധരിച്ച് മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത്.

ബാങ്കിനുള്ളിലേക്ക് പ്രവേശിച്ച മോഷ്ടാവ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ജീവനക്കാരെ ഒരു മുറിയിൽ പൂട്ടിയിട്ടു. കാഷ് കൗണ്ടർ തല്ലിപ്പൊളിച്ചാണ് പണം കവർന്നത്. മതിയായി സുരക്ഷ ബാങ്കിൽ ഇല്ലാത്തതാണ് പട്ടാപ്പകൽ മോഷണത്തിന് ഇടയാക്കിയത്.

മോഷ്ടാവ് എത്തുമ്പോൾ ബാങ്കിൽ‌ രണ്ട് ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാങ്കിലെ സിസിടിവി ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാനായി പോയിരിക്കെയാണ് മോഷ്ടാവ് എത്തിയത്.

കാഷ് കൗണ്ടറിന് കൃത്യമായ ലോക്ക് ഇല്ലായിരുന്നു. ഒരു കസേര ഡോറിൽ ചാരിവെച്ചായിരുന്നു ജീവനക്കാർ ഉച്ചഭക്ഷണത്തിനായി. മോഷ്ടാവ് ബാങ്കിൽ എത്തുന്നതും ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു.

സ്കൂട്ടറിലാണ് മോഷ്ടാവ് ബാങ്കിലെത്തിയത്. ബാങ്കിനെക്കുറിച്ച് കൃത്യമായ വിവരമുള്ളയാളാണ് മോഷണത്തിന് പിന്നിലെന്ന് നി​ഗമനം. കവർന്ന പണത്തിന്റെ കണക്ക് എടുക്കുകയാണ്.

ഫെഡറൽ ബാങ്കിന്റെ പ്രധാനപ്പെട്ട ശാഖയിലാണ് സംഭവം നടന്നത്. മലയാളത്തിൽ അല്ല മോഷ്ടാവ് സംസാരിച്ചതെന്ന് ബാങ്ക് ജീവനക്കാർ പൊലീസിന് മൊഴി നൽകി. പ്രതിക്കായി വ്യാപക തിരച്ചിൽ. ശക്തമായ വാഹനപരിശോധന നടത്താൻ തീരുമാനിച്ചു.

#thrissur #bank #robbery #thief #came #wearing #helmet

Next TV

Related Stories
ബോണറ്റില്‍ കിടത്തി വലിച്ചിഴച്ചത് ഒരു കിലോമീറ്ററോളം ദൂരം; യുവാവിനെ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കാര്‍ കണ്ടെത്തി

Mar 22, 2025 08:46 AM

ബോണറ്റില്‍ കിടത്തി വലിച്ചിഴച്ചത് ഒരു കിലോമീറ്ററോളം ദൂരം; യുവാവിനെ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കാര്‍ കണ്ടെത്തി

ലഹരി ഉപയോഗം ചോദ്യം ചെയ്തതിനായിരുന്നു യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്....

Read More >>
ആശാ വർക്കർമാരുടെ നിരാഹാര സമരം മൂന്നാം ദിവസം; സമരം നടത്തുന്നവരുടെ ആരോഗ്യനിലയിൽ ആശങ്ക

Mar 22, 2025 08:18 AM

ആശാ വർക്കർമാരുടെ നിരാഹാര സമരം മൂന്നാം ദിവസം; സമരം നടത്തുന്നവരുടെ ആരോഗ്യനിലയിൽ ആശങ്ക

ആശാവർക്കർമാരുടെ സമരത്തെ വിമർശിച്ച് എ വിജയരാഘവനും രം​ഗത്തെത്തിയിരുന്നു....

Read More >>
ജാഗ്രത പാലിച്ചോളൂ.....! സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Mar 22, 2025 07:56 AM

ജാഗ്രത പാലിച്ചോളൂ.....! സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്....

Read More >>
'എന്താണ് ചെയ്യുക എന്നറിയില്ല, മകന്‍ വീട്ടിലുള്ളപ്പോള്‍ രാത്രിയില്‍ ചെറിയ ശബ്ദംകേട്ടാല്‍പ്പോലും ഭയമാണ്'; രാഹുലിന്റെ അച്ഛൻ

Mar 22, 2025 07:53 AM

'എന്താണ് ചെയ്യുക എന്നറിയില്ല, മകന്‍ വീട്ടിലുള്ളപ്പോള്‍ രാത്രിയില്‍ ചെറിയ ശബ്ദംകേട്ടാല്‍പ്പോലും ഭയമാണ്'; രാഹുലിന്റെ അച്ഛൻ

ഒരുദിവസം എംഡിഎംഎ ഉപയോഗിച്ച് ഉന്മാദാവസ്ഥയില്‍ സ്വന്തം കൈ മുറിച്ചശേഷം ബന്ധുവായ കൊച്ചുകുട്ടിയെ ആക്രമിച്ചു. അത് പോക്‌സോ കേസായി മാറുകയും രാഹുല്‍...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ പോലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയെന്ന് സ്ഥിരീകരണം; സ്കാനിങ്ങിൽ വയറ്റിൽ ലഹരി കണ്ടെത്തി

Mar 22, 2025 07:36 AM

കോഴിക്കോട് താമരശ്ശേരിയിൽ പോലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയെന്ന് സ്ഥിരീകരണം; സ്കാനിങ്ങിൽ വയറ്റിൽ ലഹരി കണ്ടെത്തി

ആദ്യഘട്ട പരിശോധനയിൽ വയറ്റിൽ എംഡിഎംഎ എന്ന് സംശയിക്കുന്ന വസ്തു കണ്ടെങ്കിലും ഇത് എംഡിഎംഎ യാണെന്ന് സ്ഥിരീകരിക്കാൻ...

Read More >>
Top Stories

Entertainment News