കൊയിലാണ്ടിയിൽ ആനയിടഞ്ഞുണ്ടായ അപകടം; കൊയിലാണ്ടി നഗരസഭയിലെ 9 വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍

കൊയിലാണ്ടിയിൽ  ആനയിടഞ്ഞുണ്ടായ അപകടം; കൊയിലാണ്ടി നഗരസഭയിലെ 9 വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍
Feb 14, 2025 06:18 AM | By Susmitha Surendran

കൊയിലാണ്ടി: (truevisionnews.com) കുറുവിലങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ദുഃഖസൂചകമായി വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും. കൊയിലാണ്ടി നഗരസഭയിലെ ഒമ്പത് വാര്‍ഡുകളിലാണ് സയുക്ത ഹര്‍ത്താല്‍.

നഗരസഭയിലെ 17,18 വാര്‍ഡുകളിലും 25 മുതല്‍ 31 വരെയുള്ള വാര്‍ഡുകളിലുമാണ് ഹര്‍ത്താല്‍ ബാധകമാവുക. കാക്രട്ട്കുന്ന്, അറുവയല്‍, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമല്‍, കോമത്തകര, കോതമംഗലം എന്നീ വാര്‍ഡുകള്‍ക്കാണ് ഹര്‍ത്താല്‍ ബാധകം.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം രാവിലെ എട്ടുമണിയോടെ നടക്കും. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടും ഉത്തരമേഖല സോഷ്യല്‍ ഫോറസ്ട്രി ചീഫ് കണ്‍സര്‍വേറ്റരോടും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉത്തരവിട്ടിട്ടുണ്ട്.

#accident #Koyilandi #elephant #Hartal #today #9wards #Koyilandi #Municipality

Next TV

Related Stories
Top Stories