യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
Feb 13, 2025 02:56 PM | By VIPIN P V

പുൽപള്ളി: (www.truevisionnews.com) വയനാടിനോടു ചേർന്നുള്ള ബന്ദിപ്പുർ കടുവാ സങ്കേതത്തിനു സമീപത്തെ കർണാടക ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. എച്ച്ഡി കോട്ട സർഗൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗദ്ദള്ള ഗ്രാമത്തിൽ ഇന്നു രാവിലെയാണ് സംഭവം.

ഗദ്ദള്ള സ്വദേശി അവിനാഷ് (22) ആണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചുകൊന്നത്.

വനാതിർത്തിയിൽനിന്നു രണ്ടു കിലോമീറ്റർ അകലെ ഗ്രാമീണ റോഡിലെത്തിയാണ് ആന യുവാവിനെ കൊന്നത്.


#youngman #kicked #wildelephant

Next TV

Related Stories
Top Stories










Entertainment News