കോഴിക്കോട് കൈവേലിയിൽ തീപിടുത്തം; പച്ചക്കറിക്കട കത്തി നശിച്ചു,ചേലക്കാട് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു

കോഴിക്കോട് കൈവേലിയിൽ തീപിടുത്തം; പച്ചക്കറിക്കട കത്തി നശിച്ചു,ചേലക്കാട് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു
Feb 13, 2025 01:35 PM | By akhilap

കക്കട്ടില്‍: കൈവേലി ടൗണില്‍ തീപിടുത്തം. പഞ്ചായത്ത് ഓഫീസിനു സമീപമുള്ള പച്ചക്കറി കടയ്ക്കാണ് തീ പിടിച്ചത്.നാട്ടുകാരുടെ ശക്തമായ ഇടപെടലില്‍ തീ മറ്റു കടകളിലേക്ക് വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു.

ചേലക്കാട് നിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് തീയണച്ചത്. വള്ളിത്തറ ദിഗില്‍ ദേവിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.തീ പിടിത്തത്തില്‍ ഫ്രിഡ്ജ്, ഫ്രീസര്‍, ഇന്‍വെര്‍ട്ടര്‍ തുടങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിച്ചു. വൈദ്യുതി പ്രവഹമാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

#vegetable #shop #caught #fire #Kaiveli #Town #Kozhikode #Electrical #appliances #destroyed

Next TV

Related Stories
Top Stories