പുളിക്കീഴ്: (www.truevisionnews.com) ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ നെടുമ്പ്രം പൊടിയാടി ശോഭഭവനിൽ സതീഷിനെ (30) പുളിക്കീഴ് പോലീസ് അറസ്റ്റുചെയ്തു. അടൂർ പെരിങ്ങനാട്ടുള്ള 24-കാരിയെയാണ് പലതവണ പീഡിപ്പിച്ചത്.

അടുപ്പത്തിലായശേഷം ഇയാൾ വിവാഹവാഗ്ദാനം നൽകി. 2023 ജൂണിൽ ഇയാളുടെ വീട്ടിൽ വിളിച്ചുവരുത്തി ആദ്യമായി പീഡിപ്പിച്ചു. പിന്നീട് പലതവണ പീഡനം തുടർന്നു.
കഴിഞ്ഞദിവസം പുളിക്കീഴ് സ്റ്റേഷനിലെത്തി യുവതി മൊഴി നൽകിയതുപ്രകാരം പോലീസ് കേസ് രജിസ്റ്റർചെയ്തു.
ഇൻസ്പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീടിനുസമീപത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
#youngwoman #met #Instagram #repeatedly #molested #promise #marriage #year #arrested
