ഓൺലൈൻ തട്ടിപ്പിലൂടെ ഐടി പ്രൊഫഷണലിന് നഷ്ടമായത് 15 ലക്ഷം; ഒരാൾ പിടിയിൽ

ഓൺലൈൻ തട്ടിപ്പിലൂടെ ഐടി പ്രൊഫഷണലിന് നഷ്ടമായത് 15 ലക്ഷം; ഒരാൾ പിടിയിൽ
Feb 12, 2025 09:54 PM | By Jain Rosviya

ആലപ്പുഴ: (truevisionnews.com) ഓൺലൈൻ തട്ടിപ്പിലൂടെ 15 ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. പത്തിയൂർ സ്വദേശിയായ ഐടി പ്രൊഫഷണലാണ് തട്ടിപ്പിനിരയായത്.

ടാറ്റ പ്രൊജക്റ്റ് ഗ്രൂപ്പിന്റെ റപ്രസന്റേറ്റീവ് ആണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തി ഓൺലൈൻ വഴി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്ത് അതുവഴി ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞാണ് 15.11 ലക്ഷം രൂപ തട്ടിയെടുത്തത്.

മലപ്പുറം തിരൂരങ്ങാടി, എആര്‍ നഗർ പി ഓയിൽ ചെന്താപുര നമ്പൻ കുന്നത്ത് വീട്ടിൽ അബ്ദുൾ സലാം (39) ആണ് പിടിയിലായത്.

ടെലഗ്രാം മെസ്സഞ്ചർ വഴി മെസ്സേജ് വന്നതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന് ഷെയർ ട്രേഡിങ് താല്പര്യമുണ്ടെന്ന് അറിയിക്കുകയും ടാറ്റ പ്രൊജക്റ്റിന്റെ പേരിലുള്ള വ്യാജമായ വെബ്സൈറ്റിന്റെ ലിങ്ക് പരാതിക്കാരനു അയച്ചു കൊടുക്കുകയും ചെയ്തു.

തുടർന്ന് പരാതിക്കാരനില്‍ വിശ്വാസം ഉണ്ടാക്കുയെടുക്കുന്നതിനായി യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ പരാതിക്കാരനെ കൊണ്ട് ക്രിയേറ്റ് ചെയ്യിപ്പിച്ചു.

പിന്നീട് ട്രേഡിങ് വാലറ്റ് വഴി ട്രാൻസാക്ഷൻ നടത്താതെ ഇവർ നൽകിയ അക്കൗണ്ടിലേക്ക് പരാതിക്കാരനെ കൊണ്ട് മൂന്ന് തവണകളിലായി 15.11 ലക്ഷം രൂപ അയച്ചു വാങ്ങിക്കുകയാണുണ്ടായത്.

ഈ പണം വ്യാജവെബ്സൈറ്റിൽ പരാതിക്കാരന് കാണിച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ വെബ്സൈറ്റിൽ കാണിച്ച ലാഭവും അയച്ചു കൊടുത്ത പണവും പിൻവലിക്കാൻ ശ്രമിച്ചപ്പോൾ അടച്ച തുകയുടെ 50 ശതമാനം കൂടി സെക്യൂരിറ്റി ടാക്സ് തുകയായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരൻ വഞ്ചിക്കപ്പെട്ടതായി മനസിലായത്.

തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തിരൂരങ്ങാടിയിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിക്ക് സഹായം ചെയ്തുകൊടുത്ത സുഹൃത്തായ ജിത്തു, മലപ്പുറം സ്വദേശിയായ സുധീഷ് എന്നിവര്‍ ഒളിവിലാണ്. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എസ്ഐ ശരത്ചന്ദ്രൻ വി എസ്, സിപിഒമാരായ റികാസ് കെ, ജേക്കബ് സേവിയർ, ആരതി കെ യു, അജിത്ത് പി എം എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

#money #lost #IT #professional #through #online #fraud #One #arrested

Next TV

Related Stories
വയനാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി, അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല

Mar 19, 2025 05:33 PM

വയനാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി, അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല

പൊലീസും ബോംബ് സ്ക്വാഡും ചേർച്ച് കളക്ടറേറ്റിൽ പരിശോധന നടത്തി. സംശാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോ​ഗസ്ഥർ...

Read More >>
‘ഇരുട്ടത്ത് ആരോ കുട്ടിയെ എടുത്തുകൊണ്ടുപോയി’; മുൻപും സഹോദരിയുടെ വൈരാഗ്യം, വാക്സീൻ രേഖകൾ വലിച്ചെറിഞ്ഞു

Mar 19, 2025 05:16 PM

‘ഇരുട്ടത്ത് ആരോ കുട്ടിയെ എടുത്തുകൊണ്ടുപോയി’; മുൻപും സഹോദരിയുടെ വൈരാഗ്യം, വാക്സീൻ രേഖകൾ വലിച്ചെറിഞ്ഞു

രാത്രി 11ന് ശുചിമുറിയിൽ പോയി 10 മിനിറ്റ് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അമ്മയുടെ അടുത്തു കുട്ടിയെ കണ്ടില്ലെന്നാണ് 12 വയസ്സുള്ള കുട്ടി ആദ്യം പറഞ്ഞത്....

Read More >>
ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയം, ആശമാർ സമരം തുടരും

Mar 19, 2025 04:59 PM

ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയം, ആശമാർ സമരം തുടരും

സർക്കാർ ഖജനാവിൽ പണമില്ലെന്ന് ആരോഗ്യമന്ത്രിയും ചർച്ചയിൽ ആവർത്തിച്ചു....

Read More >>
കോഴിക്കോട് മൂന്ന് വിദ്യാര്‍ത്ഥികൾക്ക് നീര്‍നായയുടെ കടിയേറ്റു

Mar 19, 2025 04:08 PM

കോഴിക്കോട് മൂന്ന് വിദ്യാര്‍ത്ഥികൾക്ക് നീര്‍നായയുടെ കടിയേറ്റു

കുളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ നീര്‍നായ ആക്രമിക്കുകയായിരുന്നു....

Read More >>
Top Stories