Feb 12, 2025 11:14 AM

വയനാട്: (www.truevisionnews.com) വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടമല ഏറാട്ട്കുണ്ട് സ്വദേശി ബാലകൃഷ്ണൻ ( 27 ) മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ബാലനെ ആന ക്രൂരമായി ആക്രമിച്ചതായാണ് വിവരം.

നിരന്തരം കാട്ടാനയുടെ ശല്യമുള്ള പ്രദേശമാണിതെന്ന് ജനപ്രതിനിധികളടക്കം സാക്ഷ്യപ്പെടുത്തുന്നു. വിഷയം നിരന്തരമായി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നുവെന്നും മേപ്പാടി വാര്‍ഡ് മെമ്പര്‍ പറയുന്നു.

കഴിഞ്ഞദിവസം വയനാട് നൂല്‍പ്പുഴയിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്.

കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു.


#Wildelephant #again #state #Wayanad #year #old #dies #tragically

Next TV

Top Stories










Entertainment News