ഫ്രീസർ തുറന്നപ്പോൾ പഴകിയ ഇറച്ചി; പരിസരവും വൃത്തിഹീനം, ലൈസൻസില്ലാത്ത ഹോട്ടലിന് പൂട്ട് വീണു

ഫ്രീസർ തുറന്നപ്പോൾ പഴകിയ ഇറച്ചി; പരിസരവും വൃത്തിഹീനം, ലൈസൻസില്ലാത്ത ഹോട്ടലിന് പൂട്ട് വീണു
Feb 12, 2025 07:19 AM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) ഫ്രീസറിനുള്ളിൽ നിന്നും പഴകിയ മാംസം കണ്ടെത്തിയതോടെ ഹോട്ടലിന് താഴിട്ട് ആരോഗ്യവകുപ്പ്. അരുവിക്കര പഞ്ചായത്തിലെ അഴീക്കോട് വാർഡിൽ പ്രവർത്തിക്കുന്ന കൂൾ ലാൻഡ് എന്ന ഹോട്ടലിനെതിരെയാണ് നടപടി.

ഹോട്ടലിലെ ഫ്രീസറിനുള്ളിൽ പഴകിയ മാംസം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് പറഞ്ഞു. ഹോട്ടലിന്‍റെ പരിസരവും വൃത്തിഹീനമായിരുന്നു. കൂടാതെ ഹെൽത്ത് കാർഡുമുണ്ടായില്ല. ഇതോടെയാണ് ഹോട്ടൽ അടച്ചിടാൻ ഉടമയ്ക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്.

മതിയായ ലൈസൻസോ, ജല ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റോ ഇല്ലാത്തതിനാൽ നേരത്തെ ഹോട്ടലിന് നോട്ടീസ് നൽകിയിരുന്നു. മുമ്പ് പല തവണ ഉടമയ്ക്ക് താക്കിതും നൽകിയിരുന്നു.

തുടർന്നും സമാനമായ സ്ഥിതിയായതോടെയാണ് ഹോട്ടൽ പൂട്ടിക്കാൻ തീരുമാനമെടുത്തത്. കൂടാതെ, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതിനെ തുടർന്നും കുടിവെള്ള ഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലും പ്രദേശത്തെ മറ്റ് രണ്ട് കടകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

പഞ്ചായത്തും ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ചത്. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു.

അരുവിക്കര കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ മനോഹർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രസാദ്, വിനോദ്, സുനിൽ രാജു, രമ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

#stalemeat #freezer #opened #premises #unsanitary #hotel #locked #unlicensed

Next TV

Related Stories
Top Stories










Entertainment News